സംസ്ഥാനത്തെ ആദ്യ ന്യൂറോ സൈക്യാട്രി ആന്‍ഡ് ചൈല്‍ഡ് ഡെവലപ്മെന്റ് സെന്റർ ചിങ്ങവനത്ത്
1579084
Sunday, July 27, 2025 5:09 AM IST
കോട്ടയം: കേരളത്തിലെ ആദ്യത്തെ ന്യൂറോ സൈക്യാട്രി ആന്‍ഡ് ചൈല്‍ഡ് ഡെവലപ്മെന്റ് സെന്റര്‍ ചിങ്ങവനത്ത് തുടക്കം കുറിക്കുന്നു. ഇംഗ്ലണ്ടില്‍നിന്ന് ന്യൂറോ സൈക്യാട്രിയില്‍ ബിരുദാനന്തര ബിരുദം നേടിയതിനു ശേഷം 20 വര്‍ഷമായി സേവന രംഗത്തുള്ള ഡോ. ജോബി സ്കറിയയുടെ നേതൃത്വത്തിലുള്ള ബ്രെയിന്‍ വര്‍ക്സ് ചൈല്‍ഡ് ഡെവലപ്മെന്റ് ആന്‍ഡ് ന്യൂറോ സൈക്യാട്രി സെന്റര്‍ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് രാവിലെ ഫ്രാന്‍സീസ് ജോര്‍ജ് എംപി ഉദ്ഘാടനം ചെയ്യും.
സെന്ററിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡോക്ടര്‍മാര്‍ക്കായുള്ള എംആര്‍സിപി ട്രെയിനിംഗ് പ്രോഗ്രാം ബ്രോഷര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ പ്രകാശനം ചെയ്യും. ആരോഗ്യസേവന രംഗത്തുള്ളവര്‍ക്കു നൽകുന്ന അവാര്‍ഡുകള്‍ ജോബ് മൈക്കിള്‍ എംഎല്‍എ സമ്മാനിക്കും. ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ബ്രെയിന്‍ വര്‍ക്സ് സെന്ററിന്റെ വെഞ്ചരിപ്പും അനുഗ്രഹ പ്രഭാഷണവും നടത്തും.
ബ്രെയിന്‍ വര്‍ക്സ് വ്യത്യസ്തമായ പ്രവര്‍ത്തനശൈലിയാണ്. പല പ്രഫഷണല്‍സ് ഒത്തുചേര്‍ന്നുള്ള സേവന രീതിയാണ് അവലംബിക്കുന്നത്. ബ്രെയിന്‍ വര്‍ക്ക്സ് ചൈല്‍ഡ് ഡെവലപ്മെന്റ് സെന്ററില്‍ ന്യൂറോ സെക്യാട്രിസ്റ്റിന്റെയും ഡെവലപ്മെന്റ് പീഡിയാട്രീഷന്റെയും നേതൃത്വത്തില്‍ ഓട്ടിസവും ന്യൂറോ ഡെവലപ്മെന്റല്‍ പ്രശനങ്ങളുള്ള കുട്ടികള്‍ക്ക് പരിചരണവും നല്കുന്നു.
സ്പീച്ച് തെറാപ്പി, ഒക്യുപ്പേഷണല്‍ തെറാപ്പി, സ്പെഷല്‍ എഡ്യൂക്കേഷന്‍, ബിഹേവിയര്‍ തെറാപ്പി എന്നീ സേവനങ്ങള്‍ക്കൊപ്പം പീഡിയാട്രിക് ക്ലിനിക് സേവനങ്ങളും ലഭ്യമാണ്. മസ്തിഷ്ക രോഗങ്ങള്‍ക്കും മാനസിക പ്രശ്നങ്ങള്‍ക്കുമുള്ള ചികിത്സയും കൗണ്‍സലിംഗ് സേവനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.