ബിഷപ് മാർ ജോസ് തെക്കുംചേരിക്കുന്നേലിന് ചെമ്മലമറ്റത്ത് ഉജ്വലസ്വീകരണം
1579289
Sunday, July 27, 2025 11:24 PM IST
ചെമ്മലമറ്റം: പ്ലാറ്റിനം ജൂബിലി വർഷത്തിൽ പാലാ രൂപതയ്ക്ക് ലഭിച്ച സമ്മാനമാണ് മാർ ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേൽ എന്ന് മാർ ജോസഫ് കല്ലറങ്ങാട്ട്. ചെമ്മലമറ്റം ഇടവകാംഗവും ജലന്ധർ ബിഷപ്പുമായ ഡോ. ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേലിന്റെ സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു ബിഷപ് മാർ കല്ലറങ്ങാട്ട്. ക്രൈസ്തവ സമൂഹം വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ പ്രാർഥനയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്നു ചടങ്ങിൽ പ്രസംഗിച്ച മാർ മാത്യൂ അറയ്ക്കൽ പറഞ്ഞു.
ലോകത്തിനുതന്നെ മാതൃകയാണ് പാലാ രൂപതയെന്നും പ്ലാറ്റിനം ജൂബിലി വർഷത്തിൽ പാലാ രൂപതയ്ക്ക് ചെമ്മലമറ്റം ഇടവകയുടെ സമ്മാനമാണ് ബിഷപ് ഡോ. ജോസ് സെബാസ്റ്റ്യൻ തെക്കുംചേരിക്കുന്നേലെന്നും സമ്മേളനം ഉദ്ഘാടനം ചെയ്ത മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു വികാരി ഫാ. സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ, ഫാ. ജേക്കബ് കടുതോടിൽ, കൈക്കാരൻമാർ, കമ്മറ്റി അംഗങ്ങൾ, വിവിധ ഭക്തസംഘടനാ പ്രതിനിധികൾ എന്നിവർ സ്വീകരണത്തിനു നേതൃത്വം നൽകി.