ചൂണ്ടച്ചേരിയില്‍ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു
1579276
Sunday, July 27, 2025 11:24 PM IST
ഭരണങ്ങാനം: ചൂണ്ടച്ചേരി സെന്റ് ജോസഫ് എന്‍ജിനിയറിംഗ് കോളജിന് മുന്‍വശം ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു.
എന്‍ജിനിയറിംഗ് കോളജ് മാനേജര്‍ റവ.ഡോ. ജയിംസ് മംഗലത്ത് സ്വിച്ച്ഓണ്‍ കര്‍മം നിര്‍വഹിച്ചു. രാജേഷ് വാളിപ്ലാക്കല്‍ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ബീന ടോമി, ഫാ. ജോണ്‍ മറ്റമുണ്ടയില്‍, പ്രിന്‍സിപ്പല്‍ വി.പി. ദേവസ്യ, ബ്ലോക്ക് മെംബര്‍ ആനന്ദ് ചെറുവള്ളില്‍, പഞ്ചായത്ത് മെംബര്‍മാരായ ജോസുകുട്ടി അമ്പലമറ്റം, സുധ ഷാജി, ലിന്‍സി സണ്ണി, സി.എം. സിറിയക്, ബേബിച്ചന് വാഴചാരിക്കല്‍, സഖറിയാസ് ഐപ്പന്‍പറമ്പിക്കുന്നേല്‍, ടോമി തെങ്ങുംപള്ളില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.