കർഷകസംഗമം നടത്തി
1579281
Sunday, July 27, 2025 11:24 PM IST
പൊൻകുന്നം: സിപിഐ ജില്ലാ സമ്മേളനത്തിന് മുന്നാടിയായി പൊൻകുന്നം വ്യാപാരഭവനിൽ നടത്തിയ കർഷകസംഗമം മുൻ മന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. കർഷകരാണ് രാജ്യത്തെ വിപ്ലവ ശക്തിയെന്നും അവരോടും കാർഷികവൃത്തിയോടുമുള്ള ആദരവാണ് ദേശാഭിമാന രാഷ്ട്രീയമെന്നും മുല്ലക്കര രത്നാകരൻ പറഞ്ഞു. കർഷകരില്ലാത്ത കൃഷിയാണ് ഇപ്പോൾ നടക്കുന്നതെന്നും കോർപറേറ്റുകളാണ് ഇപ്പോൾ കർഷകരെയും കൃഷിരീതികളെയും നിയന്ത്രിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഘാടക സമിതി പ്രസിഡന്റ് രാജൻ ചെറുകാപ്പള്ളി അധ്യക്ഷത വഹിച്ചു. കിസാൻസഭ സംസ്ഥാന പ്രസിഡന്റ് സി.വി. വസന്തകുമാർ മുഖ്യപ്രഭാഷണം നടത്തി. സിപിഐ ജില്ലാ സെക്രട്ടറി വി.ബി. ബിനു, കിസാൻസഭ ദേശീയ കൗൺസിൽ അംഗം ഇ.എൻ. ദാസപ്പൻ, പ്ലാന്റേഷൻ കോർപറേഷൻ ചെയർമാൻ ഒ.പി.എ. സലാം, നേതാക്കളായ വി.ടി. തോമസ്, മോഹൻ ചേന്നംകുളം, ഹേമലത പ്രേംസാഗർ, ബാബു കെ. ജോർജ്, എം.എ. ഷാജി, എൻ.ജെ. കുര്യാക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു.