കൈപ്പുഴയിൽ തേക്കുമരം വൈദ്യുതിലൈനിൽ വീണു
1579167
Sunday, July 27, 2025 6:31 AM IST
കൈപ്പുഴ: കൈപ്പുഴയിൽ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി നാശം തുടരുന്നു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ മെംബർ ജനാർദനൻ ചൊള്ളക്കരിയുടെ വീടിനു തൊട്ടടുത്ത പറമ്പിലെ തേക്കു മരം വൈദ്യുതിലൈനിലേക്ക് മറിഞ്ഞുവീണു. ഇതേത്തുടർന്ന് വൈദ്യുതിവിതരണം നിലച്ചു.
കൈപ്പുഴ ആശുപത്രിപ്പടി ഭാഗത്തും മരം വീണു. കാറ്റിലും മഴയിലും വിവിധ സ്ഥലങ്ങളിൽ മരം വീണതിനെത്തുടർന്ന് ഇന്നലെ വൈകുന്നേരവും പ്രദേശത്ത് വൈദ്യുതി ഉണ്ടായിരുന്നില്ല.