സ്വകാര്യബസ് ഓട്ടോസ്റ്റാൻഡിലേക്ക് ഇടിച്ചുകയറി
1580009
Wednesday, July 30, 2025 7:15 AM IST
പാമ്പാടി: നിയന്ത്രണം നഷ്ടമായ സ്വകാര്യബസ് ഓട്ടോ സ്റ്റാന്‍ഡിലേക്ക് ഇടിച്ചുകയറി. ഡ്രൈവര്‍ ചുഴലി ബാധിച്ചു കുഴഞ്ഞു വീണതിനെത്തുടര്‍ന്നാണ് സ്വകാര്യബസ് നിയന്ത്രണം നഷ്ടമായി ഓട്ടോ സ്റ്റാന്‍ഡിലേക്കു പാഞ്ഞുകയറിയത്.
അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അസ്വസ്ഥത അനുഭവപ്പെട്ട ബസ് ഡ്രൈവറെ പാമ്പാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11.30നായിരുന്നു അപകടം.
പൊന്‍കുന്നം ഭാഗത്തുനിന്നു കോട്ടയത്തേക്കു വരികയായിരുന്ന മൈ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. സ്റ്റാന്‍ഡില്‍നിന്നു പുറത്തേക്ക് ഇറങ്ങിയ ബസ് അതിവേഗം നിയന്ത്രണം നഷ്ടമായി ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
അപകടത്തില്‍നിന്നു ഓട്ടോഡ്രൈവര്‍മാര്‍ ഭാഗ്യംകൊണ്ട് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പാമ്പാടി പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.