കെഎസ്ഇബി ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി
1580021
Wednesday, July 30, 2025 7:29 AM IST
കുറുപ്പന്തറ: കെഎസ്ഇബി സെക്ഷന്‍ ഓഫീസ് കുറുപ്പന്തറയില്‍നിന്ന് മാറ്റാനുള്ള നീക്കത്തിനെതിരേ കുറുപ്പന്തറ ഗ്രാമവികസന സമിതിയുടെ നേതൃത്വത്തില്‍ കെഎസ്ഇബി ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടം അറ്റകുറ്റപ്പണികള്‍ നടത്തി കെഎസ്ഇബി ഓഫീസ് ഇവിടെത്തന്നെ നിലനിര്‍ത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ നടപ്പിലാക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
ഗ്രാമവികസനസമിതി രക്ഷാധികാരി എ.കെ. ശശിധരന് ധര്‍ണ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.എം. സ്കറിയ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിന്‍സെന്റ് ചിറയില്‍, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ജോണ്‍പോള്‍ തെങ്ങുംപള്ളി, ജോയി പാറക്കാല, സി.ജെ. തങ്കച്ചന്, എം.എസ്. രാജു എന്നിവര്‍ പ്രസംഗിച്ചു.