ലൂര്‍ദിയന്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റിനു തുടക്കമായി
1580005
Wednesday, July 30, 2025 7:15 AM IST
കോട്ടയം: ലൂര്‍ദ് പബ്ലിക് സ്കൂളിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന 20-ാമത് ലൂര്‍ദിയന്‍ ഇന്റര്‍സ്കൂള്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റിന് ലൂര്‍ദ് സ്കൂളിലെ ബിഷപ് ചാള്‍സ് ലവീഞ്ഞ് മെമ്മോറിയല്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തുടക്കമായി.
ഉദ്ഘാടന മത്സരത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോട്ടയം ലൂര്‍ദ് സ്കൂള്‍ ആലപ്പുഴ ലെയോ തേർട്ടീന്ത് സ്കൂളിനെ (52- 26) പരാജയപ്പെടുത്തി. രാവിലെ നടന്ന ആണ്‍കുട്ടികളുടെ വിഭാഗം മത്സരത്തില്‍ കുര്യനാട് സെന്റ് ആന്‍സ് സ്കൂള്‍ ആലപ്പുഴ ലെയോ തേർട്ടീന്ത് സ്കൂളിനെയും (39-32), കിളിമല എസ്എച്ച് സ്കൂള്‍ ഇരിഞ്ഞാലക്കുട ഡോണ്‍ ബോസ്കോ സ്കൂളിനെയും (60- 23 ), ചങ്ങനാശേരി എകെഎം സ്കൂള്‍ കോട്ടയം ഗിരിദീപം സ്കൂളിനെയും (48- 42 ) പരാജയപ്പെടുത്തി.
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോട്ടയം എസ്എച്ച് മൗണ്ട് സ്കൂള്‍ ചങ്ങനാശേരി എസ്എച്ച് സ്കൂളിനെയും (18-5), കോട്ടയം മൗണ്ട് കാര്‍മല്‍ സ്കൂള്‍ ആലപ്പുഴ സെന്റ് മൈക്കിള്‍സ് സ്കൂളിനെയും (71 -16), കൊരട്ടി ലിറ്റില്‍ ഫ്ളവര്‍ സ്കൂള്‍ കിളിമല എസ്എച്ച് സ്കൂളിനെയും (30-08 ) പരാജയപ്പെടുത്തി.
ടൂര്‍ണമെന്റ് ജില്ലാ നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എ.ജെ. തോമസ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. ജേക്കബ് വട്ടയ്ക്കാട്ട് അധ്യക്ഷത വഹിച്ചു. ലൂര്‍ദ് സ്കൂള്‍ പ്രിന്‍സിപ്പൽ ഫാ. തോമസ് പാറത്താനം, പിടിഎ പ്രസിഡന്റ് എസ്. ഗോപകുമാര്‍, വൈസ് പ്രിന്‍സിപ്പൽ ആന്‍സമ്മ ജോസഫ്, ട്രസ്റ്റി സിജോ സൈമണ്‍ എന്നിവര്‍ പ്രസംഗിച്ചു.