അന്താരാഷ്ട്ര കടുവദിനം ആചരിച്ചു
1580007
Wednesday, July 30, 2025 7:15 AM IST
കോട്ടയം: ബസേലിയസ് കോളജ് നേച്ചര്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സുവോളജി വിഭാഗത്തിന്റെയും നാഷണല്‍ സര്‍വീസ് സ്കീമിന്റെയും സഹകരണത്തോടെ അന്താരാഷ്ട്ര കടുവദിനം ആചരിച്ചു. കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ.പി. ജ്യോതിമോള്‍ ഉദ്ഘാടനം ചെയ്തു.
സുവോളജി വിഭാഗം മേധാവി ഡോ. വി. രജിത മുഖ്യസന്ദേശം നല്കി. നേച്ചര്‍ ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. തോമസ് കുരുവിള, എന്‍എസ്എസ് പ്രോഗം ഓഫീസര്‍ ഡോ.എന്‍. കൃഷ്ണരാജ്, ഇര്‍ഫാന ഹബീബ് എന്നിവര്‍ പ്രസംഗിച്ചു.