തെരഞ്ഞെടുപ്പ് സർവേ; ധാരണാ പത്രം ഒപ്പിട്ടു
1579772
Tuesday, July 29, 2025 9:45 PM IST
അരുവിത്തുറ: തെരഞ്ഞെടുപ്പ് പഠന ഗവേഷണ കേന്ദ്രമായ കേരള സർവകലാശാലയുടെ സർവേ റിസർച്ച് സെന്ററുമായി അരുവിത്തുറ സെന്റ്ജോർജ് കോളജ് ധാരണാപത്രം ഒപ്പിട്ടു. ഇതോടെ വരുന്ന തെരഞ്ഞെടുപ്പുകളിൽ കോളജിന് പ്രീ പോൾ, എക്സിറ്റ് പോൾ സർവേകൾ നടത്താൻ കഴിയും.
പ്രിൻസിപ്പൽ ഡോ.സിബിജോസഫും സർവേ റിസർച്ച് സെന്റർ ഡയറക്ടറും പൊളിറ്റിക്കൽ സയൻസ് വകുപ്പ് മേധാവിയുമായ ഡോ.സി.എ.ജോസുകുട്ടിയും ധാരണാപത്രം ഒപ്പിട്ടത്.
ബർസാർ ഫാ.ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, ഐക്യുഎസി കോ-ഓർഡിനേറ്റർ ഡോ.സുമേഷ് ജോർജ്, ഡോ.തോമസ് പുളിക്കൻ, സിറിൽ സൈമൺ, അനിറ്റ് ടോം എന്നിവർ നേതൃത്വം നൽകി.