സുവർണ ജൂബിലി ആഘോഷം
1580018
Wednesday, July 30, 2025 7:29 AM IST
വെള്ളൂർ: കരിപ്പാടം കാരുണ്യമാതാ എൽപി സ്കൂൾ സുവർണ ജൂബിലിയോടനുബന്ധിച്ച് ഒരു വർഷം നീളുന്ന ആഘോഷ പരിപാടികൾക്ക് നാളെ തുടക്കം കുറിക്കും. നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് പാരിഷ്ഹാളിൽ നടക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സി.കെ. ആശ എം എൽഎ നിർവഹിക്കും. സ്കൂൾ മാനേജർ ഫാ. മാത്യുകുഴിപ്പള്ളി അധ്യക്ഷത വഹിക്കും.
കോട്ടയം അതിരൂപത വിദ്യാഭ്യാസ സെക്രട്ടറി റവ. ഡോ. തോമസ് പുതിയകുന്നേൽ, വെള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ. സോണിക, വാർഡ് മെംബർ ഷിനി സജു, സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ സുദീപ, പി ടിഎ പ്രസിഡന്റ് കെ.എൻ. ജിജിത്ത്, എംപിടിഎ പ്രസിഡന്റ് വിഷ്ണുപ്രിയ, ജോമോൻ പുന്നൂസ്, കെ.എം. ഷെമീർ തുടങ്ങിയവർ സംബന്ധിക്കും.