പാലാ നഗരസഭ ഇനി ഇ-മാലിന്യങ്ങളും ശേഖരിക്കും
1580105
Thursday, July 31, 2025 5:50 AM IST
പാലാ: നഗരസഭയില്‍ മാലിന്യമുക്ത കാമ്പയിന്റെ ഭാഗമായി പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ക്കൊപ്പം ഹരിതകര്‍മ സേന ഇനി ഇ-മാലിന്യങ്ങളും ശേഖരിക്കും. ഇ-മാലിന്യങ്ങള്‍ ഇനത്തിനും തൂക്കത്തിനും അനുസരിച്ച് ഉപഭോക്താക്കള്‍ക്ക് വില നല്കി ശേഖരിക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. ഇ-വേസ്റ്റ് ശേഖരണം സംബന്ധിച്ച് ഹരിതകര്‍മ സേനയുടെ പരിശീലനം നഗരസഭാ ചെയര്മാന് തോമസ് പീറ്റര്‍ ഉദ്ഘാടനം ചെയ്തു.
ക്ലീന്‍ സിറ്റി മാനേജര്‍ ആറ്റ്ലി പി. ജോണ്‍, ക്ലീന്‍ കേരള കമ്പനി സെക്ടര്‍ കോഓര്‍ഡിനേറ്റര്‍ അന്‍ഷാദ് ഇസ്മയില്‍ എന്നിവര്‍ പരിശീലന ക്ലാസ് നയിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് സാവിയോ കാവുകാട്ട്, കൗണ്‍സിലര്‍മാരായ ആന്റോ ജോസ് പടിഞ്ഞാറേക്കര, ജോസിന് ബിനോ തുടങ്ങിയവര്‍ പങ്കെടുത്തു.