ജില്ലാ ജൂണിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ്: പാലാ അല്‍ഫോന്‍സാ അത്ലറ്റിക് അക്കാദമി മുന്നില്‍
1580123
Thursday, July 31, 2025 5:50 AM IST
പാലാ: ജില്ലാ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പാലാ അല്‍ഫോന്‍സ അത്ലറ്റിക് അക്കാദമി 321 പോയിന്റുമായി മുന്നിട്ടു നില്ക്കുന്നു. 134 പോയിന്റുമായി ചങ്ങനാശേരി അസംപ്ഷന്‍ കോളജ് രണ്ടാം സ്ഥാനത്തും 116 പോയിന്റുമായി പൂഞ്ഞാര്‍ എസ്എംവിഎച്ച്എസ്എസ് മൂന്നാം സ്ഥാനത്തും നില്ക്കുന്നു.
വനിതകളുടെ 20 വയസില്‍ താഴെയുള്ള വിഭാഗത്തില്‍ അല്‍ഫോന്‍സ അത്ലറ്റിക് അക്കാഡമി 102 പോയിന്റുമായി ഒന്നാമതും 94 പോയിന്റുമായി അസംപ്ഷന്‍ കോളജ് രണ്ടാമതും നില്ക്കുന്നു. പുരുഷന്മാരുടെ 20 വയസില്‍ താഴെയുള്ള വിഭാഗത്തില്‍ സെന്റ് ഡൊമിനിക്സ് കോളജ് കാഞ്ഞിരപ്പള്ളി 77 പോയിന്റുമായി ഒന്നാമതും 58 പോയിന്റുമായി എസ്ബി കോളജ് രണ്ടാമതും നില്ക്കുന്നു.
വനിതകളുടെ 18 വയസില്‍ താഴെയുള്ള വിഭാഗത്തില്‍ അല്‍ഫോന്‍സാ അത്ലറ്റിക് അക്കാഡമി 69 പോയിന്റുമായി ഒന്നാമതും അസംപ്ഷന്‍ കോളജ് 39 പോയിന്റുമായി രണ്ടാം സ്ഥാനത്തും നില്ക്കുന്നു.
പുരുഷന്മാരുടെ 18 വയസില്‍ താഴെയുള്ള വിഭാഗത്തില്‍ അല്‍ഫോന്‍സാ അത്ലറ്റിക് അക്കാദമി 50 പോയിന്റുമായി ഒന്നാമതും ഭവന്‍സ് വിദ്യാലയ 27 പോയിന്റുമായി രണ്ടാം സ്ഥാനത്തും നില്ക്കുന്നു.
പെണ്‍കുട്ടികളുടെ 16 വയസില്‍ താഴെയുള്ള വിഭാഗത്തില്‍ ഭരണങ്ങാനം എസ്എച്ച്ജിഎച്ച്എസ് 57 പോയിന്റുമായി ഒന്നാമതും പൂഞ്ഞാര്‍ എസ്എംവിഎച്ച്എസ് 28 പോയിന്റുമായി രണ്ടാം സ്ഥാനത്തും നില്ക്കുന്നു.
ആണ്‍കുട്ടികളുടെ 16 വയസില്‍ താഴെയുള്ള വിഭാഗത്തില്‍ 42 പോയിന്റുമായി പൂഞ്ഞാര്‍ എസ്എംവിഎച്ച്എസ് എസ് ഒന്നാം സ്ഥാനത്തും 33 പോയിന്റുമായി കോട്ടയം എംഡിഎസ്എച്ച്എസ്എസ് രണ്ടാം സ്ഥാനത്തും നില്ക്കുന്നു.
പെണ്‍കുട്ടികളുടെ 14 വയസില്‍ താഴെയുള്ള വിഭാഗത്തില്‍ അല്‍ഫോന്‍സാ അത്ലറ്റിക് അക്കാഡമി 30 പോയിന്റുമായി ഒന്നാമതും ഭരണങ്ങാനം എസ്എച്ച്ജിഎച്ച്എസ് 23 പോയിന്റുമായി രണ്ടാമതും നില്ക്കുന്നു.
ആണ്‍കുട്ടികളുടെ അണ്ടര്‍ 14 വയസില്‍ താഴെയുള്ള വിഭാഗത്തില്‍ 36 പോയിന്റുമായി അല്‍ഫോന്‍സാ അത്ലറ്റിക് അക്കാദമി ഒന്നാം സ്ഥാനത്തും കുറുമ്പനാടം സെന്റ് പീറ്റേഴ്സ് 23 പോയിന്റുമായി രണ്ടാം സ്ഥാനത്തും നില്ക്കുന്നു. മീറ്റ് പാലാ മുനിസിപ്പല്‍ ചെയര്മാന് തോമസ് പീറ്റര്‍ ഉദ്ഘാടനം ചെയ്തു.പാലാ മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ ബിജി ജോജോ അധ്യക്ഷത വഹിച്ചു.
മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ സാവിയോ കാവുകാട്ട്, ജോസ് ജെ. ചീരാംകുഴി, ലീന സസി, വി.സി. ജോസഫ്, വി.സി. പ്രിന്‍സ്, ജോസിന് ബിനോ, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി മായാദേവി എന്നിവര്‍ പ്രസംഗിച്ചു. ഒളിമ്പ്യന്‍ മനോജ്ലാല്‍ മുഖ്യാതിഥിയായിരുന്നു.
ജില്ലാ അത്ലറ്റിക് അസോസിയേഷന് സെക്രട്ടറി ഡോ. തങ്കച്ചന് മാത്യു സ്വാഗതവും പ്രവീണ്‍ തരിയന്‍ നന്ദിയും പറഞ്ഞു.
ഇന്ന് വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തില്‍ ജില്ലാ അത്ലറ്റിക് അസോസിയേഷന് പ്രസിഡന്റ് ഫാ. മാത്യു കരീത്തറ സമ്മാനദാനം നിര്‍വഹിക്കും.