എരുമേലി ഡിവിഷൻ നിർണയത്തിൽ ആക്ഷേപം: ഹിയറിംഗ് ഇന്ന്
1580111
Thursday, July 31, 2025 5:50 AM IST
എരുമേലി: ജില്ലാ പഞ്ചായത്ത് എരുമേലി ഡിവിഷൻ നിർണയിച്ചതിൽ ആക്ഷേപം ലഭിച്ചതിനെ തുടർന്ന് തെരഞ്ഞെടുപ്പ് ഡീലിമിറ്റേഷൻ കമ്മീഷൻ ഇന്ന് ഹിയറിംഗ് നടത്തും. ഡിസിസി ജനറൽ സെക്രട്ടറിയും യുഡിഎഫ് പൂഞ്ഞാർ മണ്ഡലം കൺവീനറുമായ പ്രകാശ് പുളിക്കൻ നൽകിയ പരാതിയിലാണ് ഇന്ന് ഹിയറിംഗ് നടക്കുക.
എരുമേലി ഡിവിഷനിൽ ഉൾപ്പെട്ടിരുന്ന ചേനപ്പാടി ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനും നിർദിഷ്ട വിമാനത്താവള പദ്ധതി പ്രദേശങ്ങളും ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷനിൽ ആണ് കരട് ലിസ്റ്റിൽ ഇപ്പോൾ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇത് മാറ്റി എരുമേലി ഡിവിഷനിൽ നിലനിർത്തണമെന്നാണ് പരാതി. മണിമല ബ്ലോക്ക് ഡിവിഷനെ ജില്ലാ പഞ്ചായത്ത് എരുമേലി ഡിവിഷനിൽ ഉൾപ്പെടുത്തിയത് ഒഴിവാക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം തൈക്കാട് റസ്റ്റ് ഹൗസിൽ ഇന്ന് രാവിലെ 11 നാണ് ഹിയറിംഗ്.