പ്രതിഷേധക്കൂട്ടായ്മ നടത്തി
1580245
Thursday, July 31, 2025 7:19 AM IST
അതിരമ്പുഴ: ഛത്തീസ്ഗഡിൽ കന്യാസ്ത്രീമാരെ കള്ളക്കേസിൽ കുരുക്കി ജയിലിലടച്ച നടപടിയിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് -എം അതിരമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്തി.
നിയോജക മണ്ഡലം പ്രസിഡന്റ് ജോസ് ഇടവഴിക്കൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോഷി ഇലഞ്ഞിയിൽ അധ്യക്ഷത വഹിച്ചു. എൻ.എ. മാത്യു, ബൈജു മാതിരമ്പുഴ, ജിൻസ് കുര്യൻ, ഷിബു കടുംബശേരി, ജോസ് ഓലപ്പുരക്കൽ, മാത്തച്ചൻ പ്ലാത്തോട്ടം, മണി അമ്മഞ്ചേരി, ജിമ്മി മാണിക്കോത്ത് തുടങ്ങിയവർ പ്രസംഗിച്ചു.