ഫാ. മാത്യു മണവത്തും ഫാ. തോമസ് വേങ്കടത്തും കോര്‍എപ്പിസ്കോപ്പ സ്ഥാനത്തേക്ക്
1580121
Thursday, July 31, 2025 5:50 AM IST
കോട്ടയം: യാക്കോബായ സുറിയാനി സഭ കോട്ടയം ഭദ്രാസനത്തിലെ മുതിര്‍ന്ന രണ്ട് വൈദികര്‍ക്ക് കോര്‍എപ്പിസ്കോപ്പ സ്ഥാനം നല്കുന്നു. മണര്‍കാട് സെന്റ് മേരീസ് കത്തീഡ്രല്‍ ഇടവകാംഗവും സഹവികാരിയുമായ മണവത്ത് ഫാ. മാത്യു മണവത്തിനും തിരുവഞ്ചൂര്‍ സെന്റ് മേരീസ് പള്ളി ഇടവകാംഗവും പാമ്പാടി ഈസ്റ്റ് മര്‍ത്ത്മറിയം, മീനടം സെന്റ് ജോണ്‍സ് എന്നീ പള്ളി വികാരിയുമായ തിരുവഞ്ചൂര്‍ വേങ്കടത്ത് ഫാ. തോമസ് വേങ്കടത്തിനുമാണ് കോര്‍എപ്പിസ്കോപ്പ സ്ഥാനം നല്‍കുന്നത്.
ഓഗസ്റ്റ് 28നു മണര്‍കാട് സെന്റ് മേരീസ് കത്തീഡ്രലില്‍ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയും ഭദ്രാസനാധിപനുമായ ഡോ. തോമസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്തയാണു കോര്‍ എപ്പിസ്കോപ്പ സ്ഥാനത്തേക്ക് ഉയര്‍ത്തുന്നത്. കോര്‍എപ്പിസ്കോപ്പ സ്ഥാനം നല്കുന്നതു സംബന്ധിച്ച് ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ കല്‍പ്പന ലഭിച്ചു.