മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ 50 വീടുകളുടെ നിർമാണത്തിനു തുടക്കമിട്ട് ഓര്‍ത്തഡോക്സ് സഭ
1580119
Thursday, July 31, 2025 5:50 AM IST
കോട്ടയം: വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ അകാലത്തില്‍ പൊലിഞ്ഞവര്‍ക്ക് ആദരം അര്‍പ്പിച്ച് മലങ്കര ഓര്‍ത്തഡോക്സ് സഭ എപ്പിസ്കോപ്പല്‍ സുന്നഹദോസ്.
സകലവും നഷ്ടപ്പെട്ട ജനത്തിന്റെ അതിജീവനത്തിന് കൈത്താങ്ങായി സഭയുണ്ടാകുമെന്ന് സുന്നഹദോസ് വ്യക്തമാക്കി. ദുരന്തബാധിതര്‍ക്കായി സഭയുടെ നേതൃത്വത്തില്‍ 50 ഭവനങ്ങള്‍ നിര്‍മിച്ച് നല്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇതിനായി രണ്ട് ഏക്കര്‍സ്ഥലം വിലകൊടുത്ത് വാങ്ങും.
ദുരന്തമേഖലയില്‍ പുനരധിവാസത്തിനായി സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്ന ഭൂമിയില്‍ ഭവന നിര്‍മാണത്തിനായി മറ്റാര്‍ക്കും അനുമതി ലഭിക്കാന്‍ സാധ്യതയില്ലാത്തതിനാലാണ് സഭ നേരിട്ട് വീടുകള്‍ നിര്‍മിക്കുന്നത്. മേപ്പാടിയില്‍ 22 വീടുകളും ചൂരല്‍മലയില്‍ 16 വീടുകളും കുറിച്ച്യാര്‍മലയിലും ദുരന്തം നാശം വിതച്ച മറ്റിടങ്ങളിലുമായി ശേഷിക്കുന്ന വീടുകളും സഭ നിര്‍മിച്ച് നല്‍കും.
വഴിസൗകര്യം, പൊതുഇടങ്ങള്‍ തുടങ്ങി അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പുവരുത്തിയാകും വീടുകളുടെ നിര്‍മാണം.