ജില്ല ജൂണിയര്‍ അത്ലറ്റിക് മീറ്റ്; പാലാ അല്‍ഫോന്‍സ അത്ലറ്റിക് അക്കാദമി ഓവറോള്‍ ജേതാക്കള്‍
1580351
Thursday, July 31, 2025 11:58 PM IST
പാലാ: 68-ാമത് ജില്ല അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പാലാ അല്‍ഫോന്‍സ അത്ലറ്റിക് അക്കാദമി 583 പോയിന്റുമായി ഓവറോള്‍ കിരീടം നിലനിര്‍ത്തി. 277 പോയിന്റുമായി അസംപ്ഷന്‍ കോളജ് ചങ്ങനാശേരി രണ്ടാം സ്ഥാനവും 254 പോയിന്റുമായി എസ്എംവിഎച്ച്എസ്എസ് പൂഞ്ഞാര്‍ മൂന്നാം സ്ഥാനവും നേടി. 160 പോയിന്റ് നേടിയ കാഞ്ഞിരപ്പള്ളി എസ്ഡി കോളജിനാണ് നാലാം സ്ഥാനം. 34 സ്വര്‍ണവും 32 വെള്ളിയും 22 വെങ്കലവും നേടിയാണ് പാലാ അല്‍ഫോന്‍സ അത്ലറ്റിക് അക്കാദമി ഓവറോള്‍ ജേതാക്കളായത്.
വനിതകളുടെ 20 വയസില്‍ താഴെയുള്ള വിഭാഗത്തില്‍ അസംപ്ഷന്‍ കോളജ് ചങ്ങനാശേരി 199 പോയിന്റുമായി ഒന്നാമതും അല്‍ഫോന്‍സ അത്ലറ്റിക് അക്കാഡമി 146 പോയിന്റുമായി രണ്ടാമതുമെത്തി.
പുരുഷന്മാരുടെ 20 വയസില്‍ താഴെയുള്ള വിഭാഗത്തില്‍ സെന്റ് ഡൊമിനിക്സ് കോളജ് കാഞ്ഞിരപ്പള്ളി 160 പോയിന്റുമായി ഒന്നാമതും 105 പോയിന്റുമായി എസ്ബി കോളജ് ചങ്ങനാശേരി രണ്ടാമതുമെത്തി.
വനിതകളുടെ 18 വയസില്‍ താഴെയുള്ള വിഭാഗത്തില്‍ അല്‍ഫോന്‍സ അത്ലറ്റിക് അക്കാഡമി 113 പോയിന്റുമായി ഒന്നാമതും അസംപ്ഷന്‍ കോളജ് ചങ്ങനാശേരി 74 പോയിന്റുമായി രണ്ടാം സ്ഥാനവും നേടി.
പുരുഷന്മാരുടെ 18 വയസില്‍ താഴെയുള്ള വിഭാഗത്തില്‍ അല്‍ഫോന്‍സ അത്ലറ്റിക് അക്കാദമി 110 പോയിന്റുമായി ഒന്നാമതും എസ്എംവിഎച്ച്എസ്എസ് പൂഞ്ഞാര്‍ 52 പോയിന്റുമായി രണ്ടാം സ്ഥാനവും നേടി.
പെണ്‍കുട്ടികളുടെ 16 വയസില്‍ താഴെയുള്ള വിഭാഗത്തില്‍ 82 പോയിന്റുമായി എസ്എച്ച് ജിഎച്ച്എസ്എസ് ഭരണങ്ങാനം ഒന്നാമതും അല്‍ഫോന്‍സ അത്ലറ്റിക് അക്കാഡമി 64 പോയിന്റുമായി രണ്ടാം സ്ഥാനവും നേടി.
ആണ്‍കുട്ടികളുടെ 16 വയസില്‍ താഴെയുള്ള വിഭാഗത്തില്‍ 64 പോയിന്റുമായി എസ്എം വിഎച്ച്എസ്എസ് പൂഞ്ഞാര്‍ ഒന്നാം സ്ഥാനത്തും 51 പോയിന്റുമായി എംഡിഎസ് എച്ച്എസ്എസ് കോട്ടയം രണ്ടാം സ്ഥാനവും നേടി.
പെണ്‍കുട്ടികളുടെ 14 വയസില്‍ താഴെയുള്ള വിഭാഗത്തില്‍ എസ്എച്ച് ജിഎച്ച്എസ്എസ് ഭരണങ്ങാനം 62.5 പോയിന്റുമായി ഒന്നാമതും അല്‍ഫോന്‍സ അത്റ്റിക് അക്കാഡമി 54 പോയിന്റുമായി രണ്ടാമതുമെത്തി.
ആണ്‍കുട്ടികളുടെ 14 വയസില്‍ താഴെയുള്ള വിഭാഗത്തില്‍ 56 പോയിന്റുമായി അല്‍ഫോന്‍സ അത്ലറ്റിക് അക്കാദമി ഒന്നാം സ്ഥാനത്തും കോട്ടയം എന്‍ഐഎസ് അക്കാദമി 45 പോയിന്റുമായി രണ്ടാം സ്ഥാനത്തുമെത്തി.
സമാപന സമ്മേളനത്തില്‍ ജില്ലാ അത് ലറ്റിക് അസോസിയേഷന് പ്രസിഡന്റ് ഫാ. മാത്യു കരീതറ സമ്മാനദാനം നിര്‍വഹിച്ചു. സംസ്ഥാന അത്ലറ്റിക് അസോസിയേഷന് പ്രതിനിധി പ്രവീണ തരിയന്‍, ഡോ. ജിമ്മി ജോസഫ്, റോയി സ്കാറിയ, ഡോ. സിനി തോമസ്, ഡോ. ബോബന് ഫ്രാന്‍സിസ്, ഡോ. തങ്കച്ചന് മാത്യു എന്നിവര്‍ പ്രസംഗിച്ചു.