അതിരമ്പുഴയിൽ പ്രതിഷേധ റാലിയും സമ്മേളനവും ഇന്ന്
1580511
Friday, August 1, 2025 7:09 AM IST
അതിരമ്പുഴ: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു തുറുങ്കിലടച്ച സംഭവത്തിൽ അതിരമ്പുഴയിൽ ഇന്ന് പ്രതിഷേധ റാലിയും സമ്മേളനവും നടത്തും. അതിരമ്പുഴ ഫൊറോനായിലെ വിവിധ ഇടവകകളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിലാണ് റാലിയും സമ്മേളനവും നടത്തുന്നത്.
വൈകുന്നേരം 6.15ന് സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽനിന്ന് ചന്തക്കടവിലേക്ക് പ്രതിഷേധറാലി ആരംഭിക്കും. റാലിക്കുശേഷം ടൗൺ കപ്പേളയ്ക്കു സമീപം നടത്തുന്ന സമ്മേളനത്തിൽ കടുത്തുരുത്തി ഫൊറോനാ വികാരി ഫാ. മാത്യു ചന്ദ്രൻകുന്നേൽ പ്രഭാഷണം നടത്തും. അതിരമ്പുഴ ഫൊറോന വികാരി ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ്, കത്തോലിക്കാ കോൺഗ്രസ് ഫൊറോന പ്രസിഡന്റ് ജോയി പാറപ്പുറം എന്നിവർ പ്രസംഗിക്കും.