സിദ്ധാര്‍ത്ഥ ശിവ ചലച്ചിത്രമേള ഇന്ന് ആരംഭിക്കും
1580503
Friday, August 1, 2025 7:09 AM IST
കോട്ടയം: ദര്‍ശന സാംസ്കാരിക കേന്ദ്രത്തിന്റെ സിനിമാ വിഭാഗമായ ചിത്രദര്‍ശന ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സിദ്ധാര്‍ത്ഥ ശിവ ചലച്ചിത്രോത്സവത്തിന് ഇന്ന് വൈകുന്നേരം അഞ്ചിന് ദര്‍ശന സാംസ്കാരിക കേന്ദ്രം ഓഡിറ്റോറിയത്തില്‍ തുടക്കം. സംവിധായകന് സിദ്ധാര്‍ത്ഥ ശിവ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും.
മൂന്നു ദിവസങ്ങളിലായി ആറ് ചലച്ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. എന്നിവര്‍ ആണ് ഉദ്ഘാടന ചിത്രം. നാളെ രാവിലെ 10ന് ചതുരം, ഉച്ചകഴിഞ്ഞ് രണ്ടിന് സഹീര്‍, വൈകുന്നേരം അഞ്ചിന് 101 ചോദ്യങ്ങള്‍ എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
മൂന്നിന് ഉച്ചകഴിഞ്ഞ് 2.30ന് ഐന്‍, വൈകുന്നേരം 5.30ന് ആണ് എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. പ്രവേശനം സൗജന്യമാണ്.