കാഞ്ഞിരപ്പള്ളി വെറ്ററിനറി പോളിക്ലിനിക്കിൽ മൊബൈല്‍ വെറ്ററിനറി സര്‍ജറി യൂണിറ്റ്
1580534
Friday, August 1, 2025 11:21 PM IST
കാഞ്ഞിരപ്പള്ളി: മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന മൊബൈല്‍ സര്‍ജറി യൂണിറ്റിന്റെ പ്രവര്‍ത്തനോദ്ഘാടനം കാഞ്ഞിരപ്പള്ളി വെറ്ററിനറി പോളിക്ലിനിക്കില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് നിര്‍വഹിച്ചു.
വളര്‍ത്തുമൃഗങ്ങള്‍ക്ക് വിവിധ ശസ്ത്രക്രിയകള്‍ സര്‍ക്കാര്‍ നിരക്കില്‍ മുന്‍കൂട്ടി നിശ്ചയിച്ചു നടപ്പിലാക്കുന്നതാണ് പദ്ധതി. കാഞ്ഞിരപ്പള്ളി വെറ്ററിനറി പോളിക്ലിനിക്കില്‍ ഈ സേവനത്തിനായി ഇനി മുതല്‍ മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യാം. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.ജി. മോഹനന്, സാജന് കുന്നത്ത്, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. വി. സുജ, സീനിയര്‍ വെറ്ററിനറി സര്ജന് ഡോ ബിനു ഗോപിനാഥ്, അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ ഡോ. ഷിജോ ജോസ് എന്നിവര്‍ പ്രസംഗിച്ചു.