ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ വ​യോ​ധി​ക​ന്‍റെ മൂ​ത്ര​സ​ഞ്ചി​യി​ൽനി​ന്ന് ആ​റു സെ​ന്‍റി​മീ​റ്റ​ർ വ​ലി​പ്പ​മു​ള്ള ക​ല്ല് പു​റ​ത്തെ​ടു​ത്തു. ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി സ്പെ​ഷ​ലി​സ്റ്റ് ആ​ശു​പ​ത്രി​യി​ൽ ചെ​യ്യു​ന്ന ഓ​പ്പ​റേ​ഷ​ൻ പ​രി​മി​ത​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചെ​യ്തു വി​ജ​യി​ച്ച​തി​ന്‍റെ ആ​ഹ്ലാ​ദ​ത്തി​ലാണ് ഡോ​ക്ട​ർ​മാ​രും സ​ഹ​പ്ര​വ​ർ​ത്ത​ക​രും.

ആ​ദ്യ​ത്തെ സു​പ്രാ​പ്യൂബി​ക് സി​സ്റ്റോ​ലി​ത്തോ​ട​മി ശ​സ്ത്ര​ക്രി​യയാ​ണ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ചേ​ർ​ത്ത​ല സ്വ​ദേ​ശി​യാ​യ 67കാ​ര​നെ മൂ​ത്ര​സ​ഞ്ചി​യി​ലെ വ​ലി​യ ക​ല്ല് നീ​ക്കം ചെ​യ്താ​ണ് പു​തി​യ ജീ​വി​ത​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ച് ഉ​യ​ർ​ത്തി​യ​ത്. അ​സ​ഹ്യ​മാ​യ വേ​ദ​ന​യോ​ടെ എ​ത്തി​യ വ​യോ​ധി​ക​ന് സ്കാ​നിം​ഗി​ലൂ​ടെ​യാ​ണ് സ​ർ​ജ​ൻ ഡോ​ക്ട​ർ മു​ഹ​മ്മ​ദ് മു​നീ​ർ ക​ല്ല് ക​ണ്ടുപി​ടി​ച്ച​ത്. തു​ട​ർ​ന്ന് സ്പെ​ഷ​ലി​സ്റ്റ് ആ​ശു​പ​ത്രി​യി​ൽ വ​ൻ തു​ക ചെ​ല​വാ​ക്കി​ ചെ​യ്യേ​ണ്ട ഓ​പ്പ​റേ​ഷ​ൻ ഒ​രു പൈ​സ പോ​ലും മു​ട​ക്കാ​തെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചെ​യ്തു ന​ൽ​കി.

രോഗിയുടെ ബന്ധുക്കളെ ഓ​പ്പ​റേ​ഷ​ന്‍റെ വി​വി​ധ വ​ശ​ങ്ങ​ൾ പ​റ​ഞ്ഞു മ​ന​സി​ലാ​ക്കി​യ​ശേ​ഷം ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​സു​ജ അ​ലോ​ഷ്യസിന്‍റെ ഏ​കോ​പ​ന​ത്തി​ൽ ഡോ. ​മു​ഹ​മ്മ​ദ് മു​നീ​ർ, അ​ന​സ്തേ​ഷ്യ വി​ഭാ​ഗം മേ​ധാ​വി ഡോ. ​നി​ർ​മ​ൽ രാ​ജ്, ഡോ.​ മി​ഷ, അ​ശ്വ​തി, സൂ​ര്യ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം അ​തീ​വ സ​ങ്കീ​ർ​ണ​മാ​യ ഓ​പ്പ​റേ​ഷ​ൻ ന​ട​ത്തു​ക​യാ​യി​രു​ന്നു. ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ആ​ദ്യ​മാ​യാ​ണ് സു​പ്രാപ്യൂ​ബി​ക് സി​സ്റ്റോ​ലി​ത്തോ​ട​മി വി​ജ​യ​ക​ര​മാ​യി ന​ട​ത്തി നേ​ട്ടം കൈ​വ​രി​ച്ച​ത്. മ​ണി​ക്കൂ​റുകളോ​ളം നീ​ണ്ട ഓ​പ്പ​റേ​ഷ​നുശേ​ഷം പു​റ​ത്തെ​ടു​ത്ത ക​ല്ലി​ന് ആ​റ് സെ​ന്‍റിമീ​റ്റ​ർ വ​ലി​പ്പ​മു​ണ്ടാ​യി​രു​ന്നു.

സ​ർ​ജ​റി വി​ഭാ​ഗം അം​ഗ​ങ്ങ​ളാ​യ ഡോ. ​കൃ​ഷ്ണ, ഡോ. ​അ​ഞ്ജ​ന, ഡോ. ​മി​ന്നു, ഡോ. ​അ​ന​ഘ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.