അൽഫോൻസാ തീർഥാടനം: പതാക പ്രയാണം നടത്തി
1580760
Saturday, August 2, 2025 7:15 AM IST
ആർപ്പൂക്കര: വിശുദ്ധ അൽഫോൻസാമ്മയുടെ ജന്മഗൃഹത്തിലേക്ക് ചങ്ങനാശേരി അതിരൂപത ചെറുപുഷ്പ മിഷൻലീഗിന്റെ ആഭിമുഖ്യത്തിൽ ഇന്നു നടത്തുന്ന തീർഥാടനത്തിനു മുന്നോടിയായി കുടമാളൂർ മേഖലയുടെ നേതൃത്വത്തിൽ ഇന്നലെ പതാക പ്രയാണം നടത്തി.
ആർപ്പൂക്കര ചെറുപുഷ്പ ദേവാലയത്തിൽ മിഷൻലീഗ് സ്ഥാപക ഡയറക്ടർ ഫാ. ജോസഫ് മാലിപ്പറമ്പിലിന്റെ കബറിടത്തിൽ അതിരൂപത ഡയറക്ടർ റവ.ഡോ. വർഗീസ് പുത്തൻപുരയ്ക്കലിന്റെയും അസിസ്റ്റൻ്റ് ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ മാമ്പറയുടെയും കാർമികത്വത്തിൽ പ്രത്യേക പ്രാർഥന നടത്തി. തുടർന്ന് കുടമാളൂർ മേഖലാ പ്രസിഡന്റ് അമൽ ജോസഫ് പതാക ഏറ്റുവാങ്ങി.
അൽഫോൻസാ ജന്മഗൃഹത്തിൽ പ്രയാണം എത്തിയ ശേഷം അതിരൂപത പ്രസിഡന്റ് ഫെബിൻ അഗസ്റ്റിൻ പതാക ഉയർത്തി. തുടർന്ന് ഫാ. ജോസ് പറപ്പള്ളിയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു.
ആർച്ച് പ്രീസ്റ്റ് റവ.ഡോ. ജോർജ് മംഗലത്ത് സന്ദേശം നൽകി. മേഖലാ ഓർഗനൈസിംഗ് പ്രസിഡന്റ് ജെറിൻ കളപ്പുര, സിസ്റ്റർ ആൽഫി അന്ന എഫ്സിസി, ലൂക്ക് അലക്സ് പിണമറുകിൽ, സാലിച്ചൻ തുമ്പേക്കളം, ജോൺ പനച്ചിക്കൽ, എന്നിവർ നേതൃത്വം നൽകി.