ദ്വിദിന അന്താരാഷ്ട്ര സെമിനാറിനു തുടക്കം
1580762
Saturday, August 2, 2025 7:15 AM IST
കോട്ടയം: നിര്‍മിത ബുദ്ധിയുടെ യുഗത്തില്‍ ലൈബ്രറികളുടെ പ്രസക്തിയും സാധ്യതകളും പുതിയ മാനങ്ങള്‍ കണ്ടെത്തുകയാണെന്ന് എംജി യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ ഡോ. ബിസ്മി ഗോപാലകൃഷ്ണന്.
കേരള കോളജ് ലൈബ്രേറിയന്‍സ് അസോസിയേഷന്, എംജി യൂണിവേഴ്സിറ്റി റീജന്റെയും ബിഷപ് ചൂളപ്പറമ്പില്‍ മെമ്മോറിയല്‍ കോളജ് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തില്‍ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് ബിസിഎം കോളജില്‍ സംഘടിപ്പിച്ച ദ്വിദിന അന്താരാഷ്ട്ര സെമിനാര്‍ ബിബ്ലിയോസ്ഫിയര് 2025 ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ഡോ. ബിസ്മി.
കോളജ് മാനേജര്‍ ഫാ. ഏബ്രഹാം പറമ്പേട്ട് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. കെ.വി. തോമസ്, ബിസിഎം കോളജ് ലൈബ്രേറിയന്‍ സിസ്റ്റര്‍ ജിന്‍സി ഫിലിപ്പ്, ഡോ. അനറ്റ് സുമന് ജോസ്, ലിസ് ജേക്കബ്, മുഹമ്മദ് സിയാദ് എന്നിവര്‍ പ്രസംഗിച്ചു.
സെമിനാറിന്റെ ആദ്യ ദിനത്തിലെ ക്ലാസുകൾക്ക് സ്വീഡനിലെ ഉപ്സല യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രഫസര്‍ ഡോ. സൂരജ് ജോസ്, സെന്റ് സ്റ്റീഫന്‍സ് കോളജ് ലൈബ്രേറിയന്‍ എസ്. ജാസിമുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്കി.