അതിരന്പുഴ പള്ളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനു കൊടിയേറി
1580763
Saturday, August 2, 2025 7:15 AM IST
അതിരമ്പുഴ: സെന്റ് മേരീസ് ഫൊറോന പള്ളിയിൽ അൽഫോൻസാ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനു കൊടിയേറി. വികാരി ഫാ. മാത്യു പടിഞ്ഞാറേക്കുറ്റ് കൊടിയേറ്റ് കർമം നിർവഹിച്ചു.
തുടർന്ന് വിശുദ്ധ കുർബാനയും മധ്യസ്ഥ പ്രാർഥനയും നടത്തി. ഇന്ന് വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന. നാളെ വൈകുന്നേരം 4.5ന് വിശുദ്ധ കുർബാന, വചന സന്ദേശം: ഫാ. അലൻ കാഞ്ഞിരത്തുംമൂട്ടിൽ. മെഴുകുതിരി പ്രദക്ഷിണം, നേർച്ചവിതരണം.