കാ​ഞ്ഞി​ര​പ്പ​ള്ളി: രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ്മെ​ന്‍റ് സ്കൂ​ളു​ക​ളു​ടെ 2024-25 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ മെ​റി​റ്റ് ഡേ നാളെ ര​ണ്ടി​ന് കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് മേ​രീ​സ് ഗേ​ൾ​സ് ഹൈ​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.

രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ ഫാ. ​ബോ​ബി അ​ല​ക്സ് മ​ണ്ണം​പ്ലാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​ഡൊ​മി​നി​ക് അ​യ​ലൂ​പ്പ​റ​മ്പി​ൽ, സ്കൂ​ൾ മാ​നേ​ജ​ർ സി​സ്റ്റ​ർ സ​ലോ​മി സി​എം​സി, ഹെ​ഡ്മി​സ്ട്ര​സ് നി​സ ജോ​ൺ, അ​ക്കാ​ദ​മി​ക് കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ഡോ. ​ഡൊ​മി​നി​ക് സാ​വി​യോ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വ് പു​ല​ർ​ത്തി​യ സ്കൂ​ളു​ക​ൾ​ക്കു​ള്ള മാ​നേ​ജേ​ഴ്സ് ട്രോ​ഫി വി​ത​ര​ണ​വും ദേ​ശീ​യ, സം​സ്ഥാ​ന ത​ല​ങ്ങ​ളി​ൽ നേ​ട്ടം കൈ​വ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും ആ​ദ​രി​ക്കു​ന്ന​തു​മാ​ണ്.