മീനടം യാക്കോബായ പള്ളിയിൽ ഓർമപ്പെരുന്നാൾ
1580237
Thursday, July 31, 2025 7:09 AM IST
മീനടം: സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ മര്‍ത്തശ്മൂനി അമ്മയുടെയും സഹോദരന്മാരായ ഏഴ് മക്കളുടെയും ഗുരുനാഥനായ മാര്‍ ഏലിയാസറിന്റെയും ഓര്‍മപ്പെരുന്നാള്‍ ഓഗസ്റ്റ് രണ്ട്, മൂന്ന് തീയതികളില്‍ തൃശൂര്‍ ഭദ്രാസനാധിപന്‍ കുര്യാക്കോസ് മാര്‍ ക്ലീമിസ് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മികത്വത്തില്‍ ആചരിക്കും.
രണ്ടിനു മര്‍ത്തശ്മൂനി കുരിശുപള്ളിയില്‍ വൈകുന്നേരം ആറിനു സന്ധ്യാനമസ്കാരം, ഏഴിന് ഗാനശുശ്രൂഷ-ഫാ. ജോണ്‍സ് കോട്ടയില്‍. 7.20ന് വചനപ്രഘോഷണം-റവ. മാണി കോര്‍എപ്പിസ്കോപ്പ കല്ലാപ്പുറം, എട്ടിന് മധ്യസ്ഥപ്രാര്‍ഥന. റവ. തോമസ് ഇട്ടി കോര്‍എപ്പിസ്കോപ്പ കുന്നത്തയ്യേട്ട്, ഫാ. ജേക്കബ് ചെറിയാന് മണ്ണൂര്‍, ഫാ. കുര്യന് മാത്യു വടക്കേപ്പറമ്പില്‍,
ഫാ. സ്വോബി മാത്യു മൂലയില്‍, ഫാ. നൈനാന് ഫിലിപ്പ് എട്ടുപറയില്‍, ഫാ. തോമസ് കുര്യന് കണ്ടാന്ത്ര, റവ.ഡോ. ബിനോയി തോമസ് വള്ളിക്കാട്ടില്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും. 8.30നു പാച്ചോര്‍ നേര്‍ച്ച വിതരണം.
മൂന്നിനു മീനടം പള്ളിയില്‍ 7.15നു പ്രഭാതപ്രാര്‍ഥന, 8.15നു വിശുദ്ധ കുര്‍ബാനയ്ക്കും മധ്യസ്ഥപ്രാര്‍ഥനയ്ക്കും കുര്യാക്കോസ് മാര്‍ ക്ലീമിസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിക്കും. പത്തിന് അനുമോദനസമ്മേളനം, 10.15നു പ്രദക്ഷിണം, വെള്ളയപ്പം നേര്‍ച്ച വിതരണം. ശുശ്രൂഷകള്‍ക്ക് റവ. കുര്യന് കോര്‍എപ്പിസ്കോപ്പ മാലിയില്‍, ഫാ. തോമസ് വേങ്കടത്ത് എന്നിവര്‍ നേതൃത്വം നല്‍കും.