കുളമാവ് നവോദയയിൽ സയൻസ് ക്യാന്പ്
1282199
Wednesday, March 29, 2023 10:57 PM IST
കുളമാവ്: ജവഹർ നവോദയ വിദ്യാലയത്തിൽ ഭാരത സർക്കാരിന്റെ വിജ്ഞാൻ ജ്യോതി പദ്ധതിയുടെ ഭാഗമായി 31 മുതൽ രണ്ടു ദിവസത്തെ സയൻസ് ക്യാന്പ് നടത്തും. പെണ്‍കുട്ടികളിൽ ശാസ്ത്ര വിഷയങ്ങളിലും സാങ്കേതികവിദ്യയിലും ഗണിതശാസ്ത്രത്തിലും ആഭിമുഖ്യം വളർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കൊച്ചിൻ യൂണിവേഴ്സിറ്റി എസിഎആർആർ ഡയറക്ടർ ഡോ. എസ്. അഭിലാഷ് ക്യാന്പ് ഉദ്ഘാടനം ചെയ്യും. റോബോട്ടിക്സ്, നിർമിതി ബുദ്ധി, പരിസ്ഥിതി വിജ്ഞാനം, ഗണിതശാസ്ത്ര നിർമിതികൾ, വാനനിരീക്ഷണം, ഉപഗ്രഹ വിജ്ഞാനം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസെടുക്കുമെന്ന് നവോദയ പ്രിൻസിപ്പൽ എസ്.ജെ. അന്നാശേരി അറിയിച്ചു.