അവസാനത്തെ ട്രയല്‍ റണ്ണും വിജയം
1282886
Friday, March 31, 2023 10:56 PM IST
രാജകുമാരി: തമിഴ്നാട് ബോഡിനായ്ക്കന്നൂരിലേക്കു ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിനു മുന്നോടിയായി അവസാനത്തെ ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കി. തേനി സ്റ്റേഷനില്‍നിന്ന് റെയില്‍വേ ജീവനക്കാരെയും വഹിച്ചാണ് മൂന്നു കോച്ചുകളുള്ള ട്രെയിന്‍ ബോഡിനായ്ക്കന്നൂര്‍ സ്റ്റേഷനിലെത്തിയത്.
തേനി മുതല്‍ ബോഡിനായ്ക്കന്നൂര്‍ സ്റ്റേഷന് വരെയുള്ള 17 കിലോമീറ്റര്‍ ബ്രോഡ്ഗേജ് പാതയുടെ ശേഷി പരിശോധിക്കുന്നതിനാണ് റെയില്‍വേ സൗത്ത് സോണ്‍ സുരക്ഷാ കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ ട്രയല്‍ റണ്‍ നടത്തിയത്.
ബോഡിനായ്ക്കന്നൂര്‍ സ്റ്റേഷനില്‍ നാട്ടുകാര്‍ക്ക് ട്രെയിനിന്റെ അകത്തു കയറി കാണുന്നതിന് അവസരം നല്കി.