ഇ​ടു​ക്കി: പി.​ടി.​തോ​മ​സി​ന്‍റെ ജ​ൻ​മ​നാ​ടാ​യ ഉ​പ്പു​തോ​ട്ടി​ലെ സ്കൂ​ളി​ന് ബ​സ് വാ​ങ്ങാ​ൻ ജെ​ബി മേ​ത്ത​ർ എം​പി ഫ​ണ്ട​നു​വ​ദി​ച്ചു. ഉ​മ തോ​മ​സ് എം​എ​ൽ​എ ഉ​പ്പു​തോ​ട് സെ​ന്‍റ് ജോ​സ​ഫ് ഹൈ​സ്കൂ​ളി​ന് ബ​സ് വാ​ങ്ങാ​ൻ തു​ക അ​നു​വ​ദി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ച് ജെ​ബി മേ​ത്ത​റി​ന് ക​ത്ത് ന​ൽ​കി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് എം​പി ഫ​ണ്ടി​ൽ​നി​ന്ന് 23 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​ത്.

താ​ങ്ക​ളു​ടെ ശിപാ​ർ​ശ​പ്ര​കാ​രം തു​ക അ​നു​വ​ദി​ക്കു​ന്നു എ​ന്ന് അ​റി​യി​ച്ചു​കൊ​ണ്ടു​ള്ള ജെ​ബി​യു​ടെ ക​ത്ത് ഉ​മ തോ​മ​സി​ന് ല​ഭി​ച്ചു. ഉ​പ്പു​തോ​ട്ടി​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും സ്കൂ​ൾ പി​ടി​എ ക​മ്മി​റ്റി​യും പി.​ടി​യു​ടെ സ്മ​ര​ണ​ക​ളു​ള്ള ഹൈ​സ്കൂ​ളി​ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്മ​ര​ണാ​ർ​ഥം സ്കൂ​ൾ ബ​സ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​മാ തോ​മ​സ് എം​എ​ൽ​എ​യോ​ട് ഉ​ന്ന​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് അ​വ​ർ എം​പി​യോ​ട് അ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യ​ത്.