തൊ​ടു​പു​ഴ: പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​ച്ച​ത്തു​രു​ത്ത് വ്യാ​പ​ന​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​രി​ച്ച​ൻ നീ​റ​ണാ​കു​ന്നേ​ൽ നി​ർ​വ​ഹി​ച്ചു. ഒ​രു തൈ ​ന​ടാം എ​ന്ന ഹ​രി​ത​കേ​ര​ളം കാ​ന്പ​യി​നും ഇ​തോ​ടൊ​പ്പം തു​ട​ക്ക​മാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ ന​ശി​ച്ചു​പോ​യ പ​ച്ച​ത്തു​രു​ത്തി​നു പ​ക​രം തൈ ​ന​ട്ടാ​ണ് കാ​ന്പ​യി​ന് തു​ട​ക്ക​മി​ട്ട​ത്.

ഹ​രി​ത​കേ​ര​ള മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​അ​ജ​യ് പി. ​കൃ​ഷ്ണ, സാ​ക്ഷ​ര​ത മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​കെ. അ​ബ്ദു​ൾ ക​രീം, ട്രീ​സ ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി എം​ആ​ർ​എ​സ് സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് പ​രി​സ്ഥി​തി ബോ​ധ​വ​ത്ക​ര​ണം ന​ൽ​കി. കൂ​ടാ​തെ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ ജീ​വ​ന​ക്കാ​ർ​ക്കും ഫ​ല വൃ​ക്ഷ തൈ​ക​ളും കൈ​മാ​റി.

സെ​പ്റ്റം​ബ​ർ 30 വ​രെ​യു​ള്ള കാ​ന്പ​യി​നി​ൽ ഒ​രു കോ​ടി വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന സം​സ്ഥാ​ന ത​ല പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ര​ണ്ട​ര ല​ക്ഷം തൈ​ക​ളാ​ണ് ജി​ല്ല​യി​ൽ ന​ട്ടു​പി​ടി​പ്പി​ക്കു​ന്ന​ത്. ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ പ​ച്ച​ത്തു​രു​ത്ത് പ​ദ്ധ​തി​യെ വ്യാ​പി​പ്പി​ക്കു​ന്ന​തി​നൊ​പ്പം അ​പൂ​ർ​വ​വും വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന കു​ള​മാ​വ്, ആ​റു​പു​ന്ന, ഉ​ണ്ട​പൈ​ൻ, ക​ന്പ​കം, പൊ​ന്നു​ഞാ​വ​ൽ തു​ട​ങ്ങി​യ വൃ​ക്ഷ​ങ്ങ​ളും മാ​വ്, ചാ​ന്പ, പേ​ര,പ്ലാ​വ് തു​ട​ങ്ങി​യ​വ​യും ന​ട്ടു പി​ടി​പ്പി​ക്കും.

സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ച​ങ്ങാ​തി​ക്കൊ​രു തൈ, ​സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളെ​യും സ​ർ​വീ​സ് സം​ഘ​ട​ന​ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ച് സ​ഹ​പ്ര​വ​ർ​ത്ത​ക​നൊ​രു തൈ ​എ​ന്നീ പ​രി​പാ​ടി​ക​ളും ന​ട​പ്പാ​ക്കും. കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ, ഹ​രി​ത ക​ർ​മ​സേ​ന അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലും മാ​ലി​ന്യ​മു​ക്ത മാ​തൃ​കാ ടൗ​ണു​ക​ളാ​യ ഇ​ട​ങ്ങ​ളി​ലും വൃ​ക്ഷ​വ​ത്കര​ണം ന​ട​ത്തും.