വിദ്യാർഥികൾക്കു സമ്മാനപ്പൊതികളുമായി രാജാക്കാട് വൈഎംസിഎ
1564372
Monday, June 2, 2025 10:57 PM IST
രാജാക്കാട്: സ്കൂൾ തുറന്ന ദിവസം കുട്ടികൾക്ക് സമ്മാനപൊതികളുമായി രാജാക്കാട് വൈഎംസിഎ ഭാരവാഹികൾ സ്കൂളിലെത്തി. പന്നിയാർകൂട്ടി സെന്റ് മേരീസ് സ്കൂളിലും പഴയ വിടുതി ഗവ. യുപി സ്കൂളിലുമാണ് വൈഎംസി എ ഭാരവാഹികൾ സ്കൂൾ ബാഗും കുടയും ബുക്കും പെൻസിലും ബോക്സുമടക്കമുള്ള സമ്മാനപ്പൊതികളുമായി എത്തിയത്. സ്കൂളിലെ അർഹരായ കുട്ടികൾക്കെല്ലാം സമ്മാനപ്പൊതികൾ വിതരണം ചെയ്യും.
പന്നിയാർകൂട്ടി കൊള്ളിമല സെന്റ് മേരീസ് സ്കൂൾ മാനേജർ ഫാ. ലൂക്കാ തച്ചാപറമ്പത്ത്, ഹെഡ്മിസ്ട്രസ് പി.എ. ലിജിമോൾ, പിടിഎ പ്രസിഡന്റ് ബിജു തോമസ് എന്നിവർ ചേർന്ന് സമ്മാനപ്പൊതികൾ ഏറ്റുവാങ്ങി. പഴയവിടുതി ഗവ. യുപി സ്കൂളിൽ ഹെഡ് മാസ്റ്റർ എ.എസ്. ആസാദ്, പിടിഎ പ്രസിഡന്റ് യു.എസ്. സുരേഷ്, സ്റ്റാഫ് സെക്രട്ടറി കെ.വി. ഷിബു എന്നിവർ ചേർന്ന് സമ്മാനപ്പൊതികൾ ഏറ്റുവാങ്ങി. വൈഎംസിഎ പ്രസിഡന്റ് ബെന്നി പാലക്കാട്ട്, സെക്രട്ടറി ബാബു കൊച്ചുപുര, ഭാരവാഹികളായ ഡെയ്സൺ മാത്യു, സോഫി സോണി, സാബു കുന്നുംപുറം, ടൈറ്റസ് ജേക്കബ്, ജോഷി പുതിയേടത്ത്, ജെയ്മോൻ ഇടയോടിയിൽ എന്നിവർ നേതൃത്വം നൽകി.