തൊ​ടു​പു​ഴ: ജി​ല്ലാ ത​ല സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ൽ അ​റി​വി​ന്‍റെ ലോ​ക​ത്തേ​ക്ക് കാ​ലെ​ടു​ത്തു വ​ച്ച് ര​ണ്ടു ജോ​ഡി ഇ​ര​ട്ട​ക​ൾ. ഇ​വ​രെ സ്വാ​ഗ​തം ചെ​യ്ത​ത് സ്കൂ​ളി​ലെ ത​ന്നെ സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ളാ​യ ര​ണ്ടു ജോ​ഡി ഇ​ര​ട്ട​ക​ളും. പെ​രു​ന്പി​ള്ളി​ച്ചി​റ സ്വ​ദേ​ശി കെ.​എ​സ്.​രാ​ജേ​ഷ് -കെ.​എം. മ​ഞ്ജു​ഷ ദ​ന്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ ശ്രീ​ഹ​രി രാ​ജേ​ഷ്, ശ്രീ​ദേ​വ് രാ​ജേ​ഷ് എ​ന്നി​വ​ർ ഒ​ന്നാം ക്ലാ​സി​ലും കോ​ലാ​നി സ്വ​ദേ​ശി​ക​ളാ​യ അ​ജേ​ഷ് ഹ​രി​ദാ​സി​ന്‍റെ​യും ബി​നി​മോ​ളു​ടെ​യും മ​ക്ക​ളാ​യ അ​ൻ​വി​ത് അ​ജേ​ഷ്, അ​ങ്കി​ത് അ​ജേ​ഷ് എ​ന്നി​വ​ർ എ​ൽ​കെ​ജി​യി​ലു​മാ​ണ് പ്ര​വേ​ശ​നം നേ​ടി​യ​ത്.