മൂ​ല​മ​റ്റം: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠി​ക്കു​ന്പോ​ൾ​ത​ന്നെ താ​ത്പ​ര്യ​മു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നും അ​നു​യോ​ജ്യ​മാ​യ തൊ​ഴി​ൽ മേ​ഖ​ല തെ​ര​ഞ്ഞെ​ടു​ക്കാ​നും സ്റ്റാ​ർ​സ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള സ്കി​ൽ ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​റു​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ.
മൂ​ല​മ​റ്റം ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സ്കി​ൽ ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​റും പ്ര​വേ​ശ​നോ​ത്സ​വ​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. വി​നോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​മ​ഗ്ര ശി​ക്ഷാ കേ​ര​ള ജി​ല്ലാ പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ.​എം. ഷാ​ജ​ഹാ​ൻ, പ​ഞ്ചാ​യ​ത്തം​ഗം സി​നി തോ​മ​സ്, ബ്ലോ​ക്ക് പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി​നി സെ​ബാ​സ്റ്റ്യ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശ് ജോ​ർ​ജ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സ​തീ​ശ് ച​ന്ദ്ര​ൻ, ഹെ​ഡ്മി​സ്ട്ര​സ് പി. ​ശ്രീ​ക​ല, പ്രി​ൻ​സി​പ്പ​ൽ കെ. ​നി​സ, എ​സ്ഡി​സി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ദി​ൽ​ജ ദി​വാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മൂ​ല​മ​റ്റം ഗ​വ. വി​എ​ച്ച്എ​സ്എ​സ്എ​സി​ൽ ഒ​രു വ​ർ​ഷം ദൈ​ർ​ഘ്യ​മു​ള്ള ഇ​ല​ക്‌​ട്രി​ക്ക് വെ​ഹി​ക്കി​ൾ സ​ർ​വീ​സ് ടെ​ക്നീ​ഷ്യ​ൻ, ഗ്രാ​ഫി​ക്സ് ഡി​സൈ​ന​ർ എ​ന്നീ ര​ണ്ടു കോ​ഴ്സു​ക​ളാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്.
ജി​ല്ല​യി​ൽ 11 സെ​ന്‍റ​റു​ക​ളാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. 15 വ​യ​സ് മു​ത​ൽ 23 വ​യ​സ് വ​രെ​യു​ള്ള യു​വാ​ക്ക​ൾ​ക്ക് തൊ​ഴി​ൽ സാ​ധ്യ​ത​യി​ലൂ​ടെ അ​റി​വും നൈ​പു​ണ്യ​വും ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ്കി​ൽ ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​റു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്.