ചെ​റു​തോ​ണി: കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ സേ​വ​ന വി​ഭാ​ഗ​മാ​യ ഗ്രീ​ൻ​വാ​ലി ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വാ​ശ്ര​യ മു​ട്ട ഗ്രാ​മം പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു. പ്ര​വ​ർ​ത്ത​ന ഗ്രാ​മ​ങ്ങ​ളി​ൽ മു​ട്ട​യു​ടെ ക്ഷാ​മം പ​രി​ഹ​രി​ക്കു​ക​യും പ​രാ​ശ്ര​യ ശീ​ലം ഒ​ഴി​വാ​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഗ്രീ​ൻ​വാ​ലി ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ഫാ. ​സു​ജി​ത്ത് കാ​ഞ്ഞി​ര​ത്തും​മൂ​ട്ടി​ൽ നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ഗ്രീ​ൻ​വാ​ലി ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി പ്രോ​ഗ്രാം ഓ​ഫീ​സ​ർ സി​റി​യ​ക് പ​റ​മു​ണ്ട​യി​ൽ, പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി​സ്റ്റ​ർ ജി​ജി വെ​ളി​ഞ്ചാ​യി​ൽ, മെ​റി​ൻ എ​ബ്രാ​ഹം, അ​നി​മേ​റ്റ​ർ സി​നി സ​ജി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പ്ര​വ​ർ​ത്ത​ന ഗ്രാ​മ​ങ്ങ​ളി​ൽ 1500- ഓ​ളം കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ വി​ത​ര​ണം ചെ​യ്തു.