ചെ​റു​തോ​ണി: കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി നി​ർ​മി​ച്ച കു​ഴി വീ​ടി​ന് അ​പ​ക​ട​ക്കു​ഴി​യാ​യി. ക​ന​ത്ത മ​ഴ​യി​ൽ ക​രി​മ്പ​ൻ മ​ങ്ങാ​ട്ടി​ൽ പാ​ച്ച​ന്‍റെ വീ​ടാ​ണ് മ​ണ്ണി​ടി​ഞ്ഞ് അ​പ​ക​ട​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. ഏ​താ​നും മാ​സം മു​ൻ​പ് ജ​പ്പാ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വീ​ടി​നു മു​ന്നി​ലൂ​ടെ പൈ​പ്പി​ടാ​ൻ കു​ഴി​യെ​ടു​ത്തി​രു​ന്നു.

ഇ​വി​ടെ മ​ണ്ണി​ട്ടു​മൂ​ടി സം​ര​ക്ഷ​ണ ഭി​ത്തി കെ​ട്ടി​ക്കൊ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ല. ക​ഴി​ഞ്ഞ​ദി​വ​സ​മു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ പൈ​പ്പി​ടാ​ൻ നി​ർ​മി​ച്ച കു​ഴി​യി​ൽ വെ​ള്ളം കെ​ട്ടി​നി​ന്ന് വീ​ടി​ന്‍റെ മു​റ്റ​മു​ൾ​പ്പെ​ടെ ഇ​ടി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ വീ​ട് അ​പ​ക​ട​ത്തി​ലാ​യി​രി​ക്ക​യാ​ണ്.