മ​റ​യൂ​ർ : വ​ട്ട​വ​ട​യി​ൽ ക​നാ​ലി​ൽ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കോ​വി​ലൂ​ർ സ്വ​ദേ​ശി ശ​ര​വ​ണ​ന്‍റെ മ​ക​ൻ (25) വി​ഷ്ണു​വി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ക​നാ​ലി​ലേ​ക്ക് ത​ല​കീ​ഴാ​യി കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ദേ​വി​കു​ളം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

വ​ട്ട​വ​ട പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പം മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഇ​തി​നു സ​മീ​പ​ത്താ​ണ് മൃ​ത​ദേ​ഹ​വും ക​ണ്ടെ​ത്തി​യ​ത്. ചെ​റി​യ ക​നാ​ലി​ൽ വീ​ണ് മ​ര​ണം സം​ഭ​വി​ച്ച​താ​യാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. പ്ര​ദേ​ശ​ത്ത് അ​ഞ്ചു ദി​വ​സ​മാ​യി വൈ​ദ്യു​തി ബ​ന്ധ​വും നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. മൃ​ത​ദേ​ഹം ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടുന​ൽ​കി. അ​മ്മ ത​ങ്ക​മ്മാ​ൾ. സ​ഹോ​ദ​ൻ: വി​വേ​ക്.