അ​ടി​മാ​ലി: ക​ല്ലാ​ർ​കു​ട്ടി ക​ത്തി​പ്പാ​റ​യ്ക്കു സ​മീ​പം ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​നു മു​ക​ളി​ൽ മ​രം വീ​ണു. ഫാ. ​റെ​ജി പാ​ല​ക്കാ​ട​ൻ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​നു മു​ക​ളി​ലാ​ണ് മ​രം വീ​ണ​ത്. അ​പ​ക​ട​ത്തി​ൽനി​ന്ന് അ​ദ്ഭുത​ക​ര​മാ​യി വൈ​ദി​ക​ൻ ര​ക്ഷ​പ്പെ​ട്ടു.

അ​ടി​മാ​ലി​യി​ൽനി​ന്നു മു​രി​ക്കാ​ശേരി​യി​ലേ​ക്കു പോ​കു​ന്ന വ​ഴി​യാ​ണ് വൈ​ദി​ക​ൻ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​നു മു​ക​ളി​ലേ​ക്ക് മ​രം വീ​ണ​ത്. തു​ട​ർ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളും അ​ടി​മാ​ലി അ​ഗ്നിര​ക്ഷാ​സേ​ന​യും എ​ത്തി ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​യി​രു​ന്നു സം​ഭ​വം.​ റോ​ഡി​ലേ​ക്കു വീ​ണ മ​രം അ​ഗ്നിര​ക്ഷാ​സേ​ന എ​ത്തി മു​റി​ച്ചു​മാ​റ്റി ഗ​താ​ഗ​തം പു​നഃസ്ഥാ​പി​ച്ചു . ദേ​ശീ​യ​പാ​ത 85ൽ ​ചീ​യ​പ്പാ​റ​യ്ക്ക് സ​മീ​പം മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടി​രു​ന്നു.