രാ​ജാ​ക്കാ​ട്‌: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും ഏ​ത്ത​വാ​ഴ​ത്തോ​ട്ടം ന​ശി​ച്ചു. രാ​ജാ​ക്കാ​ട് - ക​ള്ളി​മാ​ലി കാ​ക്കു​ഴി​യി​ൽ ബേ​ബി​യു​ടെ വാ​ഴ​ത്തോ​ട്ട​മാ​ണ് പൂ​ർ​ണ​മാ​യും ഒ​ടി​ഞ്ഞു​വീ​ണ് ന​ശി​ച്ച​ത്. ഒ​ൻ​പ​തു മാ​സം പ്രാ​യ​മാ​യ കു​ല​വ​ന്ന 200 ഏ​ത്ത​വാ​ഴ​ക​ളാ​ണ് ന​ശി​ച്ച​ത്.

ബാ​ങ്ക് വാ​യ്പ എ​ടു​ത്താ​ണ് കൃ​ഷി ഇ​റ​ക്കി​യ​ത്. ഓ​ണ​ക്കാ​ല​ത്ത് വി​ള​വെ​ടു​ക്കാ​വു​ന്ന ഏ​ത്ത വാ​ഴ​ക​ളാ​യി​രു​ന്നു. ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി ക​ണ​ക്കാ​ക്കു​ന്നു. ന​ഷ്ടം സം​ബ​ന്ധി​ച്ച് രാ​ജാ​ക്കാ​ട് കൃ​ഷി​ഭ​വ​നി​ൽ അ​പേ​ക്ഷ ന​ൽ​കി​യ​താ​യി ബേ​ബി പ​റ​ഞ്ഞു.