മൂ​ല​മ​റ്റം: സെ​ന്‍റ് ജോ​സ​ഫ്സ് ഓ​ട്ടോ​ണോ​മ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​തോ​മ​സ് വെ​ങ്ങാ​ലു​വ​ക്കേ​ൽ സി​എം​ഐ പ​ടി​യി​റ​ങ്ങു​ന്നു. എം​ജി യൂ​ണി​വ​ഴ്സി​റ്റി പ്ര​ഫ​സ​റും ഗ​വേ​ഷ​ണ മാ​ർ​ഗ​ദ​ർ​ശി​യു​മാ​യ അ​ദ്ദേ​ഹ​ത്തി​നു കീ​ഴി​ൽ ഒ​ട്ടേ​റെ വി​ദ്യാ​ർ​ഥി​ക​ൾ ഗ​വേ​ഷ​ണം ന​ട​ത്തിവ​രു​ന്നു​ണ്ട്.

സ​യ​ൻ​സ്, സൈ​ക്കോ​ള​ജി, കാ​യി​ക വി​ഭാ​ഗം അ​ധ്യാ​പ​ക​ൻ, ബ​ർ​സാ​ർ, ലോ​ക്ക​ൽ മാ​നേ​ജ​ർ, സി​എം​ഐ കോ​ട്ട​യം പ്രൊ​വി​ൻ​സ് കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ എ​ന്നീ നി​ല​ക​ളി​ൽ നേ​രത്തേ സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. എം​പി​എ​ഡ്, എം​എ​സ്‌​സി, ഫി​സി​യോ​ള​ജി, പി​എ​ച്ച്ഡി ബി​രു​ദ​ധാ​രി​യാ​ണ് റ​വ. ഡോ.​തോ​മ​സ് വെ​ങ്ങാ​ലു​വ​ക്കേ​ൽ. സെ​ന്‍റ് ജോ​സ​ഫ്സ് അ​ക്കാ​ദ​മി ഫോ​ർ ഹ​യ​ർ എ​ഡ്യൂ​ക്കേ​ഷ​ൻ സ്ഥാ​പ​ക ഡ​യ​റ​ക്ട​റാ​യി​രു​ന്നു.

55 അ​ന്ത​ർ​ദേ​ശീ​യ ജേ​ർ​ണ​ൽ പ​ബ്ലി​ക്കേ​ഷ​നു​ക​ൾ, 45 ബു​ക്ക് ചാ​പ്റ്റ​റു​ക​ൾ, 10 അ​ന്ത​ർ​ദേ​ശീ​യ പ്ര​ബ​ന്ധ​ങ്ങ​ൾ എ​ന്നി​വ​യു​ടെ ര​ച​യി​താ​വാ​ണ്.

2018 മു​ത​ൽ ചെ​ന്നൈ സ്പോ​ർ​ട്സ് യൂ​ണി​വ​ഴ്സി​റ്റി ഡോ​ക്ട​റ​ൽ ക​മ്മി​റ്റി മെം​ബ​ർ, വി​വി​ധ യൂ​ണി​വ​ഴ്സി​റ്റി​ക​ളു​ടെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ, പ്ര​ഫ​സ​ർ, പ്രി​ൻ​സി​പ്പ​ൽ സെ​ല​ക‌്ഷ​ൻ ക​മ്മി​റ്റി മെം​ബ​ർ, എം​ജി യൂ​ണി​വേ​ഴ്സി​റ്റി ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ വി​ഭാ​ഗം ബി​പി​എ​സ്, എം​പി​ഇ​എ​സ്, ബി​പി​എ​ഡ്, എം​ഫി​ൽ പ്രോ​ഗ്രാ​മു​ക​ളു​ടെ സി​ല​ബ​സ് ക​മ്മി​റ്റി​യം​ഗം, സ്പോ​ർ​ട്സ് സ​യ​ൻ​സ് ബോ​ർ​ഡ് ഓ​ഫ് സ്റ്റ​ഡീ​സ് എ​ന്നി​വ​യി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രി​ശ്ര​മഫ​ല​മാ​യാ​ണ് മൂ​ല​മ​റ്റം കോ​ള​ജി​ന് ഓ​ട്ടോ​ണോ​മ​സ് പ​ദ​വി ല​ഭി​ച്ച​ത്. ചീ​നി​ക്കു​ഴി സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി​യാ​യാണ് പുതിയ നിയമനം.