പ്രതിരോധ മരുന്ന് വിതരണം നടത്തി
1564135
Sunday, June 1, 2025 11:20 PM IST
കാഞ്ഞാർ: അറക്കുളം വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ കുടയത്തൂർ ഗവ. ഹോമിയോ ആശുപത്രിയുടെ സഹകരണത്തോടെ പകർച്ചപ്പനിയ്ക്കും ഡെങ്കിപ്പനിക്കും എതിരെയുള്ള പ്രതിരോധ മരുന്ന് വിതരണം നടത്തി. പ്രസിഡന്റ് തോമസ് കിഴക്കേൽ അധ്യക്ഷത വഹിച്ചു.
അറക്കുളം സെന്റ് തോമസ് പള്ളി വികാരി ഫാ. ജോർജ് പാറേകുന്നേൽ വിതരണോദ്ഘാടനം നിർവഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. രഞ്ജിൻ രാജ് മുഖ്യപ്രഭാഷണം നടത്തി. റോബർട്ട് തെക്കേൽ, പ്രവീണ്‍ വെച്ചൂർ, ജിജോമോൻ കാരയക്കാട്ട്, ജെറിഷ് മൈലാടൂർ, തോമസ്കുട്ടി മുണ്ടയ്ക്കാട്ട്, കുര്യാച്ചൻ കുന്നുംപുറത്ത്, ക്രിസ് കിണറ്റുകര, ജോബി ഇടമനശേരി, ആൽബിൻ കുരിയലാപ്പുഴ എന്നിവർ പ്രസംഗിച്ചു.