കാറും ആംബുലൻസും കൂട്ടിയിടിച്ചു നാലുപേർക്ക് പരിക്ക്
1563876
Sunday, June 1, 2025 12:12 AM IST
പീരുമേട്: പീരുമേട് ഐഎച്ച് ആർഡി കോളജിന് സമീപം കാർ ആംബുലൻസിൽ ഇടിച്ച് അപകടം. കാറിലുണ്ടായിരുന്ന നാലുപേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ ആയിരുന്നു സംഭവം. ഏറണാകുളം തൃപ്പുണിത്തുറയിൽനിന്ന് തമിഴ്നാട്ടിലെ പൂശാലംപെട്ടിയിലേക്ക് രോഗിയുമായി പോയ ആംബുലൻസ് ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെയാണ് അപകടം.
ഇടിയുടെ ആഘാതത്തിൽ ആംബുലൻസ് ഓട്ടോറിക്ഷയിലും തട്ടി. ഓട്ടോറിക്ഷയിലെ യാത്രക്കാരായ കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശികളായ അമ്പിളി (15), വീണ (25) എന്നിവർക്കും പരിക്കേറ്റു. ഇവർക്ക് പ്രഥമ ശുശ്രൂഷനൽകിയ ശേഷം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ യാത്രികരെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.