കാ​ഞ്ഞി​ര​പ്പ​ള്ളി: രൂ​പ​ത വി​ശ്വാ​സ​ജീ​വി​ത​പ​രി​ശീ​ല​ന ​കേ​ന്ദ്ര​ത്തി​ന്‍റെ​യും ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗി​ന്‍റെ​യും വാ​ർ​ഷി​കാ​ഘോ​ഷ​വും അ​വാ​ർ​ഡ് ദാ​ന​വും നാ​ളെ രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു വ​രെ കാ​ഞ്ഞി​ര​പ്പ​ള്ളി പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ക്കും. രാ​വി​ലെ പ​ത്തി​ന് ഫാ. ​വ​ർ​ഗീ​സ് കൊ​ച്ചു​പ​റ​മ്പി​ൽ "വി​ശ്വാ​സ​ജീ​വി​ത​പ​രി​ശീ​ല​നം: നി​ത്യ​ജീ​വ​നി​ലു​ള്ള പ്ര​ത്യാ​ശ' എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ക്ലാ​സ് ന​യി​ക്കും.

തു​ട​ർ​ന്നു ന​ട​ക്കു​ന്ന വാ​ർ​ഷി​ക​സ​മ്മേ​ള​നം കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. രൂ​പ​ത പ്രോ​ട്ടോ സി​ഞ്ചെ​ല്ലൂ​സ് റ​വ.​ഡോ. ജോ​സ​ഫ് വെ​ള്ള​മ​റ്റം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. രൂ​പ​ത സി​ഞ്ചെ​ല്ലൂ​സ് ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കൊ​ല്ലം​കു​ന്നേ​ൽ പ്ര​സം​ഗി​ക്കും. വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വു തെ​ളി​യി​ച്ച സ​ൺ​ഡേ സ്കൂ​ളു​ക​ളെ​യും കു​ട്ടി​ക​ളെ​യും ആ​ദ​രി​ക്കും. മ​താ​ധ്യാ​പ​ന​രം​ഗ​ത്ത് 50 വ​ർ​ഷ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ നാ​ല് അ​ധ്യാ​പ​ക​ർ​ക്കും 25 വ​ർ​ഷ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ 29 അ​ധ്യാ​പ​ക​ർ​ക്കും പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കും. ക​ഴി​ഞ്ഞ 12 വ​ർ​ഷ​വും മു​ട​ക്കം വ​രു​ത്താ​തെ എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ലും വി​ശ്വാ​സ​ജീ​വി​ത പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത 25 കു​ട്ടി​ക​ൾ​ക്ക് പ്ര​ത്യേ​ക പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ക്കും.

തു​ട​ർ​ന്ന് പ്ര​ധാ​നാ​ധ്യാ​പ​ക​ർ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി​മാ​ർ, ഫൊ​റോ​ന സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​രു​ടെ സ​മ്മേ​ള​നം കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വി​ശ്വാ​സ​ജീ​വി​ത പ​രി​ശീ​ല​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് വാ​ള​ന്മ​നാ​ൽ ന​യി​ക്കും. സ​മ്മേ​ള​ന​ത്തി​ൽ അ​ടു​ത്ത അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ ക​ർ​മ​പ​ദ്ധ​തി​ക​ളു​ടെ വി​ശ​ദീ​ക​ര​ണ​വും ച​ർ​ച്ച​ക​ളും ന​ട​ക്കും.