ഉ​പ്പു​ത​റ: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും അ​യ്യ​പ്പ​ൻ​കോ​വി​ൽ പ​ഞ്ചാ​യ​ത്തി​ൽ ര​ണ്ടു വീ​ടു​ക​ൾ ത​ക​ർ​ന്നു. ഹെ​വ​ൻ​വാ​ലി പാ​റ​യ്ക്ക​ൽ പു​ഷ്പം ഹൃ​ദ​യ​രാ​ജ്, പു​ല്ലു​മേ​ട് പു​തു​വ​ൻ സെ​ൽ​വി എ​ന്നി​വ​രു​ടെ വീ​ടു​ക​ളാ​ണ് ത​ക​ർ​ന്ന​ത്. മു​ക​ൾ ഭാ​ഗ​ത്തു​നി​ന്നു പാ​റ​ക്കെ​ട്ട് അ​ട​ർ​ന്നു​വീ​ണാ​ണ് പു​ഷ്പ​ത്തി​ന്‍റെ വീ​ട് ത​ക​ർ​ന്ന​ത്. ശ​ക്ത​മാ​യ കാ​റ്റി​ൽ സെ​ൽ​വി​യു​ടെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര പ​റ​ന്നു​പോ​യി. ഭി​ത്തി​ക​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.

ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലാ​ണ് ര​ണ്ടു സം​ഭ​വ​ങ്ങ​ളും ഉ​ണ്ടാ​യ​ത്. ഈ ​സ​മ​യം ര​ണ്ടു വീ​ടു​ക​ളി​ലും കൊ​ച്ചു​മ​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഉ​ണ്ടാ​യി​രു​ന്നു. ആ​ർ​ക്കും പ​രി​ക്കില്ല. വി​വ​ര​മ​റി​ഞ്ഞ​യു​ട​ൻ പ​ഞ്ചാ​യ​ത്തം​ഗം ബി. ​ബി​നു, അ​യ്യ​പ്പ​ൻ​കോ​വി​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ എ. ​അ​ഞ്ജു,ആ​ന​വി​ലാ​സം വി​ല്ലേ​ജ് ഓ​ഫീ​സ​ർ രാ​ജേ​ഷ് മു​ല്ല​പ്പ​ള്ളി എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി.

സെ​ൽ​വി​യെ​യും കു​ടും​ബ​ത്തെ​യും ബ​ന്ധു​വീ​ട്ടി​ലേ​ക്കും പു​ഷ്പ​ത്തെ​യും വീ​ട്ടു​കാ​രെ​യും ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്കും മാ​റ്റി. മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യു​ള്ള കു​ഴ​ൽ​പാ​ലം, അ​യ്യ​പ്പ​ൻ​കോ​വി​ൽ പാ​റേ​പ്പ​ള്ളി പ്ര​ദേ​ശ​ത്തു​ള്ള ര​ണ്ടു വീ​ട്ടു​കാ​രെയും ക്യാ​മ്പി​ലേ​ക്കു മ​റ്റി​യി​ട്ടു​ണ്ട്. പൂ​ക്കു​ളം ഗ​വ. എ​ൽ​പി സ്കൂ​ൾ, മേ​രി​കു​ളം സെ​ന്‍റ് മേ​രീ​സ് യു​പി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ തു​ട​ങ്ങി​യ​ത്.