ദുരിതാശ്വാസ ക്യാന്പുകൾ തുറന്നു
1563263
Thursday, May 29, 2025 6:43 AM IST
ജില്ലയിൽ ഇന്നലെ രണ്ടു ദുരിതാശ്വാസ ക്യാന്പുകൾ കൂടി തുറന്നു. മണിയാറൻകുടി സലീന ചാൾസ് ഇംഗ്ലീഷ്് മീഡിയം സ്കൂളിലെ ക്യാന്പിൽ 11 കുടുംബങ്ങളിലെ 33 അംഗങ്ങളാണുള്ളത്. ഇതിൽ പത്ത് പുരുഷൻമാർ, 18 സ്ത്രീകൾ, അഞ്ച് കുട്ടികൾ എന്നിവരാണ് കഴിയുന്നത്.
കഞ്ഞിക്കുഴി കീരിത്തോട് നിത്യസഹായമാതാ പാരീഷ് ഹാളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാന്പിൽ രണ്ട് കുടുംബങ്ങളിലെ ഏഴ് അംഗങ്ങളാണുള്ളത്. കഴിഞ്ഞ ദിവസം മൂന്നാർ മൗണ്ട് കാർമൽ പാരീഷ് ഹാളിൽ തുറന്ന ദുരിതാശ്വാസ ക്യാന്പിലേക്ക് മൂന്നു പേർ കൂടി എത്തിയിട്ടുണ്ട്. ഇവിടെ ആകെ 25 പേരാണ് താമസിക്കുന്നത്.
വാഴത്തോപ്പ് പഞ്ചായത്തിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. മണിയാറൻകുടി - പെരുങ്കാല സെലീന ചാൾസ് സ്കൂളിലാണ് ക്യാമ്പ് തുറന്നത്. 20 കുടുംബങ്ങളാണ് ഇന്നലെ ക്യാമ്പിൽ എത്തിയത്. ജില്ലാ കളക്ടറുടെ നിർദേശപ്രകാരമാണ് ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തനമാരംഭിച്ചത്.