തൊ​ടു​പു​ഴ: എ​ഫ്സി​ഐ ഗോ​ഡൗ​ണി​ലെ തൊ​ഴി​ൽത്തർ​ക്കം മൂ​ലം അ​രി വി​ത​ര​ണം ത​ട​സ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ സ്കൂ​ൾ തു​റ​ക്കു​ന്ന ദി​വ​സം മു​ത​ൽ ഉ​ച്ച ഭ​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്ന സ​ർ​ക്കാ​ർ നി​ർ​ദേശം അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് കെ​പി​എ​സ്ടി​എ ജി​ല്ലാ ക​മ്മി​റ്റി.

ക​ഴി​ഞ്ഞവ​ർ​ഷ​ത്തെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന്‍റെ തു​ക പോ​ലും പൂ​ർ​ണ​മാ​യി ന​ൽ​കി​യി​ട്ടി​ല്ല. സ​ർ​ക്കാ​ർ അ​നാ​സ്ഥ മൂ​ലം അ​രി​വി​ത​ര​ണം ത​ട​സ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ഥ​മാ​ധ്യാ​പ​ക​രു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ ഉ​ച്ച​ഭ​ക്ഷ​ണം ന​ട​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശം അം​ഗീ​ക​രി​ക്കി​ല്ല. എ​ത്ര​യും വേ​ഗം സ്കൂ​ളു​ക​ളി​ൽ അ​രി എ​ത്തി​ച്ചു ന​ൽ​കു​ന്ന​തി​ന് വേ​ണ്ട ക്ര​മീ​ക​ര​ണം ഉ​ണ്ടാ​ക​ണ​മെ​ന്ന് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ബി​ൻ ക​ള​ത്തി​ക്കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എം.​ നാ​സ​ർ, സു​നി​ൽ ടി.​ തോ​മ​സ്, ഷി​ന്‍റോ ജോ​ർ​ജ് , ബി​ജോ​യ് മാ​ത്യു, ജോ​ർ​ജ് ജേ​ക്ക​ബ്, വി.​കെ.​ ആ​റ്റ്‌ലി, സ​ജി മാ​ത്യു, എം.​വി. ജോ​ർ​ജു​കു​ട്ടി, ടി.​ ശി​വ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.