തൊ​ടു​പു​ഴ: ജി​ല്ല​യി​ലെ അ​ക്ഷ​ര​മു​റ്റ​ങ്ങ​ളി​ലേ​ക്ക് ഇ​ന്ന് 5,278 കു​ട്ടി​ക​ൾ ചു​വ​ടു വ​യ്ക്കും. ഒ​ന്നു മു​ത​ൽ പ​ത്ത് വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലാ​യി 84,128 കു​ട്ടി​ക​ളാ​ണ് പു​തു​താ​യി പ്ര​വേ​ശ​നം നേ​ടു​ന്ന​ത്. ജി​ല്ലാ​ത​ല സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം ഇ​ന്നു രാ​വി​ലെ 9.30ന് ​തൊ​ടു​പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് യു​പി സ്കൂ​ളി​ൽ ന​ട​ക്കും. കു​ട്ടി​ക​ളെ വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്ക് വ​ര​വേ​ൽ​ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​യി.

ആ​കെ വി​ദ്യാ​ർ​ഥി​ക​ളി​ൽ 40,472 പെ​ണ്‍​കു​ട്ടി​ക​ളും 43,656 ആ​ണ്‍​കു​ട്ടി​ക​ളു​മാ​ണ്. സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ 25,046 കു​ട്ടി​ക​ളും എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ 53155 കു​ട്ടി​ക​ളും അ​ണ്‍ എ​യ്ഡ​ഡ് സ്കൂ​ളി​ൽ 5927 കു​ട്ടി​ക​ളും പ്ര​വേ​ശ​നം നേ​ടി.

ഒ​ന്നാം ക്ലാ​സി​ൽ സ​ർ​ക്കാ​ർ സ്കൂ​ൾ - 1,533, എ​യ്ഡ​ഡ് - 3199, അ​ണ്‍ എ​യ്ഡ​ഡ് 546 എ​ന്നി​ങ്ങ​നെ​യാ​ണ് കു​ട്ടി​ക​ളു​ടെ എ​ണ്ണം. ര​ണ്ട്: 2333- 4083 - 737, മൂ​ന്ന്: 2527 - 4320 -681, നാ​ല്: 2524 -4372-705, അ​ഞ്ച്: 2292- 4956 -459 , ആ​റ്: 2358-5580 - 469, ഏ​ഴ്: 2622-6149-561, എ​ട്ട്: 2670- 6478 -642, ഒ​ന്പ​ത്: 3111-6954, 579, പ​ത്ത്: 3076 - 7064-548 എ​ന്നി​ങ്ങ​നെ​യാ​ണ് ഓ​രോ ക്ലാ​സി​ലും പ്ര​വേ​ശ​നം നേ​ടി​യ കു​ട്ടി​ക​ളു​ടെ എ​ണ്ണം. ഇ​ന്ന​ലെ വ​രെ പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ണ​ക്കാ​ണി​ത്.

ജി​ല്ലാ​ത​ല സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.​ പി.​ജെ.​ ജോ​സ​ഫ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ക​ളി ഒ​രു ല​ഹ​രി പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം തൊ​ടു​പു​ഴ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കെ. ​ദീ​പ​ക്ക് നി​ർ​വ​ഹി​ക്കും.​ ജി​ല്ലാ ക​ള​ക്ട​ർ വി.​ വി​ഗ്നേ​ശ്വ​രി പ്ര​വേ​ശ​നോ​ത്സ​വ സ​ന്ദേ​ശം ന​ൽ​കും.