കോതമംഗലം രൂപത ചെറുപുഷ്പ മിഷൻ ലീഗിന് പുതിയ നേതൃത്വം
1564368
Monday, June 2, 2025 10:57 PM IST
മൂവാറ്റുപുഴ: കോതമംഗലം രൂപത ചെറുപുഷ്പ മിഷൻലീഗിന് പുതിയ നേതൃത്വം. 2025-28 പ്രവർത്തനവർഷത്തെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും സത്യപ്രതിജ്ഞയും മുവാറ്റുപുഴ നെസ്റ്റ് പാസ്റ്ററൽ സെന്ററിൽ നടന്നു. രൂപത പ്രസിഡന്റായി സജിൽ ജോർജ് കല്ലന്പിള്ളിൽ (നേര്യമംഗലം), ജനറൽ സെക്രട്ടറിയായി ജെറി ജി. അറക്കൽ (ആരക്കുഴ), ഓർഗനൈസറായി ജിജോ തോമസ് (രാജഗിരി)എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
വൈസ് പ്രസിഡന്റ്-റോഷ്നി ബി. കരിന്പാനിയിൽ (മുതലക്കോടം), ജോയിന്റ് സെക്രട്ടറി-ബ്രിജിറ്റ് ജോസ് (മുളപ്പുറം), അസിസ്റ്റന്റ് സെക്രട്ടറി-ആബേൽ മാത്യു (കലൂർ), അസിസ്റ്റന്റ് ഓർഗനൈസർ-ഡെൻസണ്‍ ഡൊമിനിക് (നീണ്ടപാറ), കോതമംഗലം റീജണൽ ഓർഗനൈസർ-റിയ ജിജോ (തൃക്കാരിയൂർ), മൂവാറ്റുപുഴ റീജണൽ ഓർഗനൈസർ-അന്ന ജോബി (മാറാടി), തൊടുപുഴ റീജണൽ ഓർഗനൈസർ-ചാക്കോച്ചി സനിൽ (പുറപ്പുഴ), മുതലക്കോടം റീജണൽ ഓർഗനൈസർ-മാർട്ടൂസ് കുര്യൻ (ഉടുന്പന്നൂർ), സംസ്ഥാന മാനേജിംഗ് കമ്മിറ്റിയംഗങ്ങൾ- സച്ചിൻ സായി (നെടുങ്ങപ്ര), ആൽവിൻ ജിജോ (മാറിക), ഡോണ്‍ ജോർജ് (നെടിയശാല), എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങൾ-ആൽബിൻ ജോയ്സണ്‍ (നാകപ്പുഴ), ജോണ്‍ ഹെൻട്രി (തൊമ്മൻകുത്ത്), ഇമ്മാനുവൽ ഫ്രാൻസിസ് (വെളിയേൽച്ചാൽ), ഇമ്മാനുവൽ ബിജു (വാഴക്കുളം), ആൻ എലിസബത്ത് ടോമി (നേര്യമംഗലം), ഓഡിറ്റേഴ്സ് ജെഫിൻ നോബിൾ (ചെലവ്), റ്റിനു റ്റിജി (മുണ്ടൻമുടി) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട മറ്റു ഭാരവാഹികൾ.
മിഷൻലീഗ് സംസ്ഥാന പ്രസിഡന്റ് രഞ്ജിത്ത് മുതുപ്ലാക്കൽ നേതൃത്വം നൽകിയ തെരഞ്ഞെടുപ്പിൽ കോതമംഗലം രൂപത വികാരി ജനറാൾ മോണ്‍. പയസ് മലേക്കണ്ടത്തിൽ പ്രസംഗിച്ചു. രൂപത ഡയറക്ടർ ഫാ. മാത്യു രാമനാട്ട്, ജോയിന്റ് ഡയറക്ടർ സിസ്റ്റർ കൊച്ചുറാണി എസ്.എച്ച് എന്നിവർ പങ്കെടുത്തു.