ക​ട്ട​പ്പ​ന: പു​തി​യ വി​ദ്യാ​ഭ്യാ​സ​വ​ര്‍​ഷം ആ​രം​ഭി​ച്ചി​ട്ടും സ്‌​കൂ​ളു​ക​ളി​ല്‍ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു​ള്ള അ​രി എ​ത്തി​ക്കാ​ത്ത ന​ട​പ​ടി​യി​ല്‍ കെ​പി​എ​സ്ടി​എ ജി​ല്ലാ ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. സ്‌​കൂ​ളു​ക​ള്‍ തു​റ​ന്ന ദി​വ​സം മു​ത​ല്‍ ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം. ഇ​പ്പോ​ള്‍ അ​ധ്യാ​പ​ക​ര്‍ കൈ​യി​ല്‍​നി​ന്ന് പ​ണ​മെ​ടു​ത്ത് പൊ​തു​വി​പ​ണി​യി​ല്‍​നി​ന്ന് അ​രി​മേ​ടി​ച്ചാ​ണ് ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​കു​ന്ന​ത്. തൊ​ഴി​ലാ​ളി​പ്ര​ശ്‌​നം മൂ​ല​മാ​ണ് അ​രി ഡി​പ്പോ​യി​ല്‍​നി​ന്ന് മാ​വേ​ലി സ്റ്റോ​റു​ക​ളി​ല്‍ എ​ത്താ​ത്തതെ​ന്നാ​ണ് അ​ധി​കാ​രി​ക​ള്‍ നല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം.

ക​ട്ട​പ്പ​ന ബു​ക്ക് ഡി​പ്പോ​യി​ല്‍ പാ​ഠ​പു​സ്ത​ക​ങ്ങ​ളെ​ത്തി​യെ​ങ്കി​ലും സ്‌​കൂ​ളു​ക​ളി​ല്‍ ഇ​തു​വ​രെ​യും പാ​ഠ​പു​സ്ത​ക​ങ്ങ​ള്‍ എ​ത്തി​ച്ചി​ട്ടി​ല്ല. പാ​ഠ​പു​സ്ത​ക​ങ്ങ​ള്‍ വേ​ണ​മെ​ങ്കി​ല്‍ അ​ധ്യാ​പ​ക​ര്‍ സ്വ​ന്തം കൈ​യി​ല്‍​നി​ന്ന് പ​ണം മു​ട​ക്കി വാ​ഹ​നം പി​ടി​ച്ച് പു​സ്ത​ക​ങ്ങ​ള്‍ എ​ത്തി​ക്കേ​ണ്ട സ്ഥി​തി​യാ​ണ്. ക​ഴി​ഞ്ഞ വ​ര്‍​ഷം പു​സ്ത​ക വി​ത​ര​ണം ന​ട​ത്തി​യ​വ​ര്‍​ക്ക് പ​ണം ല​ഭി​ച്ചി​ട്ടി​ല്ല.

സ്‌​കൂ​ള്‍വ​ര്‍​ഷം തു​ട​ങ്ങി​യി​ട്ടും പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത​ല്ലാ​തെ അ​തു പ്രാ​വ​ര്‍​ത്തി​ക​മാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​കു​ന്നി​ല്ല. പൊതു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ ത​ക​ര്‍​ക്കു​ന്ന ഇ​ത്ത​രം ശ്ര​മ​ങ്ങ​ളി​ല്‍​നി​ന്ന് സ​ര്‍​ക്കാ​ര്‍ പി​ന്‍​മാ​റി​യി​ല്ലെ​ങ്കി​ല്‍ സ​മ​ര​പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് കെ​പി​എ​സ്ടി​എ ജി​ല്ലാ ക​മ്മി​റ്റി മു​ന്ന​റി​യി​പ്പ് ന​ൽ‌​കി.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ബി​ന്‍ ക​ള​ത്തി​ക്കാ​ട്ടി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എം. നാ​സ​ര്‍, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ബി​ജോ​യി മാ​ത്യു, ജോ​ര്‍​ജ് ജേ​ക്ക​ബ്, വി.​കെ. ആ​റ്റ്‌‌​ലി, ജില്ലാ സെ​ക്ര​ട്ട​റി സു​നി​ല്‍ ടി. ​തോ​മ​സ്, എം.​വി. ജോ​ര്‍​ജു​കു​ട്ടി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.