വോട്ടർ പട്ടിക പുതുക്കൽ: പരിശീലന ക്ലാസ്
1564991
Thursday, June 5, 2025 6:11 AM IST
തൊടുപുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടർ പട്ടിക പുതുക്കൽ, അനുബന്ധ വിഷയങ്ങൾ എന്നിവ സംബന്ധിച്ച് പരിശീലന ക്ലാസ് സംഘടിപ്പിച്ചു.പരിശീലന പരിപാടി ജില്ലാ കളക്ടർ വി.വിഗ്നേശ്വരി ഉദ്ഘാടനം ചെയ്തു.
ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സുനിൽ മാത്യു, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ട്രീസ ജോസ് എന്നിവർ പങ്കെടുത്തു. കട്ടപ്പന എൽഎ ഓഫീസ് സ്പെഷൽ തഹസിൽദാർ ജി. ജീവ, രാജകുമാരി എൽഎ ഓഫീസ് ഡെപ്യൂട്ടി തഹസിൽദാർ എം.ഇ.സുബൈർ, ടെക്നിക്കൽ അസിസ്റ്റന്റുമാരായ ജിബിൻ ജോസ്, അഭിലാഷ് ജോസഫ് തുടങ്ങിയവർ പരിശീലന ക്ലാസ് നയിച്ചു. വാർഡ് വിഭജനം ചെയ്തതനുസരിച്ച് കരട് വോട്ടർ പട്ടിക തയാറാക്കുന്ന പ്രക്രിയ ക്ലാസിൽ വിശദീകരിച്ചു.